Connect with us

kerala

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം;മുസ്ലിംലീഗ് സമരത്തിലേക്ക്

സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്.

Published

on

മലപ്പുറം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവമ്പര്‍ 21ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമാതീതമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല, നിര്‍മാണ സാമഗ്രികള്‍ക്കും കുത്തനെ വിലകൂടി. ഇതോടെ നിര്‍മാണ മേഖലയും സ്തംഭിച്ചു. സാധാരണക്കാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ. അവര്‍ പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അലസമനോഭാവമാണ് സര്‍ക്കാറിന്റേത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാണിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മുഖേന 6250 കോടി രൂപ ചെലവില്‍ പുതിയ തീരദേശ ഹൈവേ ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇടത് സര്‍ക്കാര്‍. തീരദേശത്ത് നിലവിലുള്ള പാത വീതി കൂട്ടി വിപുലീകരിച്ച് അതുതന്നെ തീരദേശ ഹൈവെയാക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കടല്‍ തീരത്തുനിന്നും അഞ്ഞൂറോളം മീറ്റര്‍ മാത്രം ദൂരപരിധിയിലുള്ള നിലവിലുള്ള പാത നിലനിര്‍ത്തികൊണ്ട് കടലിന്റേയും നിലവിലെ പാതയുടെയും ഇടയിലൂടെയാണ് പുതിയ തീരദേശ ഹൈവെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്ന പതിനായിങ്ങളെ കുടിയൊഴിപ്പിച്ചായിരിക്കും സര്‍ക്കാറിന്റെ പുതിയ പദ്ധതി. സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന പിന്നാക്കം നില്‍ക്കുന്നവരാണ് തീരദേശത്ത് വസിക്കുന്നവര്‍. അവരെ കുടിയൊഴിപ്പിച്ചുളള പദ്ധതികള്‍ വലിയ പ്രയാസം സൃഷ്ടിക്കും.

മത്സ്യ ലഭ്യതയുടെ കുറവുകാരണം തൊഴില്‍ രംഗത്ത് തന്നെ വലിയ രീതിയില്‍ പ്രതിസന്ധി നേരിടുന്ന തീരദേശത്തുകാരെ പുതിയ തീരദേശ ഹൈവെ കൂടുതല്‍ ദുരതിത്തിലേക്ക് തള്ളിവിടും. തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ദേശീയ പാതയുടെ മാതൃകയില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നും തീരദേശ വാസികളോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി അനുവാദത്തോടെ മത്രമേ പാത അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രസംഗം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി. എ മജീദ്, ഡോ. എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം സാഹിര്‍, സി.എ.എം.എ കരീം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, ടി.എം സലീം, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എം ഷാജി , സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending