india
ഹൈദരാബാദ് ബിജെപി എംപിയുടെ വീട് തകര്‍ത്തു; ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
ഹൈദരാബാദ് ബിജെപി എംപി അരവിന്ദ് ധര്‍മപുരിയുടെ വീട് തകര്‍ത്തതില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 50 ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു വീട് തകര്‍ത്തത്.
വീട് തകര്‍ത്ത ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. കവിതയെ ബിജെപി പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത നേരത്തെ ചില മാധ്യമങ്ങളില്‍ വന്നിരുന്നു.
india
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
india
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.
india
മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala8 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
