Connect with us

kerala

പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ഒളിയജണ്ടകള്‍ അനുവദിക്കില്ല: യൂത്ത് ലീഗ്

പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

Published

on

കല്‍പറ്റ: പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ ആശയങ്ങളും യുക്തിവാദവും നിരീശ്വര ചിന്തകളും മാതൃഭാഷ പഠനത്തിന്റെ പേരില്‍ അറബി, ഉറുദു ഭാഷകളെ തമസ്‌കരിക്കാനുള്ള സര്‍ക്കാര്‍ നീക്കവും അണിയറയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. സ്‌കൂള്‍ സമയം നേരത്തെ ആക്കാനുളള പാഠ്യ പദ്ധതിയിലെ നിര്‍ദേശം സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് യോഗം കൂട്ടിച്ചേര്‍ത്തു. വൈത്തിരിയില്‍ നടക്കുന്ന ത്രിദിന എക്സിക്യൂട്ടീവ് ക്യാമ്പ് 21ന് തിങ്കളാഴ്ച സമാപിക്കും.

പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ ലിംഗ സമത്വം ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് കൂടുതല്‍ സ്വീകാര്യമായ ലിംഗ നീതി എന്ന പദം ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായി മലക്കം മറിയുകയാണ്. പാഠ്യ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നാല്‍ കമ്യൂണിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസീഡിയം നിയന്ത്രിച്ചു. അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എം.പി നവാസ്, സി.കെ ആരിഫ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.എ ജലീല്‍, പി.എച്ച് സുധീര്‍, അഡ്വ. വി.പി നാസര്‍, പി. ബിജു, ഷാഫി കാട്ടില്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി. ഡി കബീര്‍, യൂസുഫ് ഉളുവാര്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്സല്‍ റഹ്മാന്‍, കുരിക്കല്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending