Connect with us

News

ഇംഗ്ലണ്ടിനെ കടത്തിവെട്ടി ഫ്രഞ്ച് പടയോട്ടം; സെമിയില്‍ കടന്നത് 2-1ന്

Published

on

ഇംഗ്ലണ്ടിനെതിരെ 2-1 വിജയവുമായി ഫ്രഞ്ച് സൈന്യം സെമിയില്‍ കടന്നു. മണിക്കൂര്‍ നീണ്ട പൊരിഞ്ഞ പോരാട്ടത്തില്‍ ഇരു ഭാഗത്തെ ഗോളിമാര്‍ക്കും നന്നായി വിയര്‍ക്കേണ്ടി വന്നു. ഒടുവില്‍ ഒന്നിനെതിരെ രണ്ടു ഗോള്‍ ജയവുമായ് ഫ്രാന്‍സ് സെമിയില്‍ കടക്കുകയായിരുന്നു.

സെമിയില്‍ ഫ്രാന്‍സ് ഏറ്റുമുട്ടാനിരിക്കുന്നത് മൊറോക്കോയുമായാണ്. ഫ്രാന്‍സിനായി ഗോള്‍ നേടിയത് ഷൂമേനിയും ജിറൂദുമായിരുന്നു. പെനാല്‍റ്റിയില്‍ ഇംഗ്ലണ്ടിന്റെ മാനം കാത്തത് ഹാരി കെയിനാണ്.

gulf

മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

Published

on

ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ദുബൈ  ഹെൽത്ത്​ അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.

ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.

ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.

ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.

Continue Reading

india

‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

Trending