Connect with us

kerala

ശബരിമലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ബസിലുണ്ടായിരുന്നത് 28 തീര്‍ഥാടകര്‍

കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു

Published

on

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ളാഹ വിളക്ക് വഞ്ചിക്ക് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് ചരിയുകയായിരുന്നു.

തമിഴ്‌നാട് തിരുവുള്ളൂരില്‍ നിന്നുള്ള 28 തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വലിയ പരിക്കുകളില്ലാതെ തീര്‍ഥാടകര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു.

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending