kerala
ഇ.പി ജയരാജനെതിരായ ആരോപണം ഗൗരവതരം, സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ചെന്നിത്തല
ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്.

ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യംമാണ് അദ്ദേഹം പറഞ്ഞു.
ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം അദ്ദേഹം പറഞ്ഞു.
ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വെട്ടം മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി. ഒന്നാം പിണറായി സര്‍ക്കരിക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി ജയരാജനെതിരായ ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ് അദ്ദേഹം പറഞ്ഞു.
kerala
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട്
ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു.

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വിലാസം ഉപയോഗിച്ചാണ് സംസ്ഥാന ഉപാധ്യക്ഷന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുള്ളതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടെന്ന് ഒരു ആരോപണം ഇന്നലെ സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കേരള വര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ട് ഉണ്ട്.
അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും.
kerala
തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്
പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍.

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാര്‍ തൃശൂര്‍ പൂങ്കുന്നത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എല്‍പി സ്‌കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടര്‍ ഐഡി നമ്പര്‍ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.
തൃശൂര്‍ ക്യാപ്പിറ്റല്‍ വില്ലേജിലെ വോട്ടറായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്നും ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരുന്നു.
kerala
എടരിക്കോട് ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു
ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

കോട്ടക്കല്‍: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചു
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു