News
മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പിലേക്ക് യു.കെ മലയാളികളെ സ്വാഗതം ചെയ്യുന്നു
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെസ്റ്ററില്‍ വച്ചു നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു. കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച് മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് യു.കെ മലയാളികളെ സ്വാഗതം ചെയ്യുന്നു.പരസ്പരം അറിയാത്ത യു.കെ യിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റ് എന്ന പരിപാടിയുടെ രണ്ടാം പതിപ്പ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെസ്റ്ററില്‍ വച്ചു നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു. കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 11 മുതല്‍ 13 വരെ ഇംഗ്ലണ്ട്-സ്‌കോട്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഉള്ള LAKE DISTRICTÂ വെച്ചാണ് സംഘടിപ്പിക്കുന്നത്.
മുന്‍കൂട്ടി റിസര്‍വ് ചെയ്തു പങ്കെടുക്കുന്നവര്‍ക്കായി ആദ്യ പതിപ്പിലെ പോലെ തന്നെ കേരളത്തിലെ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യ , ലൈവ് മ്യൂസിക്, താമസം, ബര്‍ത്ത് ഡേ സെലിബ്രേഷന്‍,ക്യാമ്പ് ഫയര്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്കൊപ്പം
മൗണ്ടൈന്‍ ഹൈക്കിങ് സൈലന്റ് ഡിസ്‌ക്കോ ഉള്‍പ്പെടെയുള്ള ഒട്ടനവധി പുതുമയുള്ള പരിപാടികളും ഈ ഒത്തു ചേരലിന്റെ രണ്ടാം പതിപ്പില്‍ ഒരുക്കിയിട്ടിട്ടുള്ളതായി സംഘാടകരായ സാഞ്ചസ് കുന്നതൊള്ളി,സൂരജ് അബ്ദുറഹ്മാന്‍ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയില്‍,ശരണ്യ കുന്നത്,മേരി കൊടിഞ്ഞൂര്‍,അമല്‍ ചന്ദ്രന്‍,ഷിഫാ മാട്ടുമ്മത്തൊടി,റിന്‍ഷാദ് വഴങ്ങോടന്‍,ഷാനില്‍ കൊടുവാഴക്കല്‍,ഷെബിന്‍ പുന്നോത്ത്,അന്‍സി മീര സാഹിബ് ,ജഹാന കൊക്കത്ത് എന്നിവര്‍ അറിയിച്ചു.
പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് +44 7368235110 എന്ന നമ്പറിലോ british_malayaali എന്ന ഇന്‍സ്റ്റാഗ്രാം പേജിലോ ബന്ധപ്പെടാവുന്നതാണ്.
kerala
തിരുവനന്തപുരം ഒളിംപിക്‌സ് വേദിയാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രിക വോട്ടിന് വേണ്ടി: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: 2036ലെ ഒളിംപിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ‘ലെറ്റര്‍ ഓഫ് ഇന്റന്റ്’ കൈമാറി. ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖറും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2036ലെ ഒളിംപിക്സിന് മുന്നോടിയായി ഇന്ത്യയുടെ കായിക സൗകര്യങ്ങള്‍ തെളിയിക്കുന്നതിനായി 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അഹമ്മദാബാദിലെ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ഒളിംപിക്സ് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തില്‍ വന്ന് ഒളിംപിക്‌സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബിജെപി തട്ടിപ്പ് പറയുന്നത്.
അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നില്‍ക്കുമ്പോള്‍, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തങ്ങളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എവിടെയാണ് ഒളിമ്പിക്‌സ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്.
ഗുജറാത്തിന് വേണ്ടി അപേക്ഷ നല്‍കിയ വേദി തിരുവനന്തപുരത്തിന് നല്‍കുമെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങള്‍ക്കുണ്ട്.
kerala
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.
kerala
നിയുക്ത ഫാ. മെത്രാന്‍ ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന്‍ എം.പി
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.

രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്‌നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.

നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News21 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india23 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
-
kerala23 hours agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം

