kerala
പിതാവിന്റെ വഴിയേ അനുകരണകലയില്‍ വരവറിയിച്ച് ദിയ മെഹ്റിന്
ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രിയിലാണ് എഗ്രേഡോടെ കൈയടിനേടിയത്.
കോഴിക്കോട്: പിതാവിന്റെ വഴിയേ അനുകരണകലയില്‍ വരവറിയിച്ച് ദിയ മെഹ്റിന്. ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രിയിലാണ് എഗ്രേഡോടെ കൈയടിനേടിയത്. മഞ്ചേരി എച്ച്.എം.എസ്.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദിയ, പ്രളയത്തിന് ശേഷമുള്ള മലയാളിയുടെ ജീവിതക്രമമാണ് പ്രമേയമാക്കിയത്. ഇതോടൊപ്പം പക്ഷികളുടെ ശബ്ദങ്ങള്‍ക്ക് പുറമെ സിനിമകളില്‍വരുന്ന ശബ്ദ വ്യത്യാസങ്ങളും അനുകരിച്ചു.
പഴയകാലസിനിമയിലെ കുതിരയും ഡി.ടി.എച്ച് സംവിധാനത്തിലുള്ള സിനിമയിലെ കുതിരയുടെ കുളമ്പടി ശബ്ദവും ദിയ മെഹ്റിന് കൃത്യതയോടെ അവതരിപ്പിച്ചു. മിമിക്രി കലാകാരനായ പിതാവ് ബറോസ് കൊടക്കാടനാണ് ദിയയെ പരിശീലിപ്പിക്കുന്നത്. മിമിക്രിയില്‍ പയറ്റിതെളിഞ്ഞ മലപ്പുറം ഗവ: ഗേള്‍സ് എച്ച്.എസ്.എസിലെ മലയാളം അധ്യാപകന് ഉമ്മന്‍ചാണ്ടി, നടന്മാരായ മോഹന്‍ ലാല്‍, രതീഷ് അടക്കമുള്ളവരെ അനുകരിച്ച് വേദികളില്‍ തിളങ്ങിയിരുന്നു. എം.ജി, സംസ്കൃതം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനംനേടിയ ബറോസ്, മോണോ ആക്ടിലും പങ്കെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍, മല്ലുസിംഗ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അവസാനം അഭിനയിച്ച പത്തുമാസം എന്ന സിനിമ പ്രദര്ശനത്തിനൊരുങ്ങുകയാണ്.
സി.ബി.എസ്.ഇയില്‍ പഠിച്ചിരുന്ന മെഹ്റിനെ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസിലബസിലേക്ക് മാറ്റിചേര്‍ത്തത്. ദിയ മെഹ്റിന്റെ സഹോദരി ഇഷ മെഹ്റിനും മിമിക്രി പരിശീലിക്കുന്നുണ്ട്. മൃഗങ്ങളുടെയും കിളികളുടേയും ശബ്ദം മനോഹരമായി അവതരിപ്പിക്കുന്ന ഈ ഏഴാംവയസുകാരി ജ്യേഷ്ഠത്തിയുടെ വഴിയേയാണ് സഞ്ചരിക്കുന്നത്. മാതാവ് റംല ബറോസ് അധ്യാപികയാണ്.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി
വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.
തിരുവനന്തപുരത്ത് 18 വയസ്സുകാരന് അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.
ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്ക്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala15 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം