Connect with us

crime

രമ്യയെ കൊന്നത് സംശയത്തെ തുടര്‍ന്ന്; കാമുകനൊപ്പം പോയെന്ന് പറഞ്ഞുപരത്തി

തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന്‍ പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി എടവനക്കാട് യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പ്രതി തെളിവുകള്‍ നശിപ്പിച്ചതായി എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന് വേണ്ടി ഉപയോഗിച്ച കയര്‍ പ്രതി കത്തിച്ചു കളഞ്ഞതായി പൊലീസിനോടു വെളിപ്പെടുത്തി. ഭാര്യയിലുണ്ടായ സംശയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്‌തെന്നും എസ്പി വ്യക്തമാക്കി. 2021 ഓഗസ്റ്റ് 16നാണ് കൊലപാതകം നടന്നതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഈ സമയം രണ്ടുമക്കളും വീട്ടില്‍ ഇല്ലായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത് കുഴിച്ചുമൂടി.

പെയ്ന്റിങ്ങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം യാതൊന്നും സംഭവിക്കാത്ത രീതിയില്‍ പതിവുപോലെ പണിക്കും മറ്റും പോയി. കേസിന്റെ തുടക്കത്തില്‍ ഒരു തരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. സമൂഹത്തില്‍ സജീവന്‍ നല്ലൊരു വ്യക്തിയായിരുന്നു. മറ്റ് ക്രിമിനല്‍ കേസുകളൊന്നും ഇയാള്‍ക്കെതിരെയില്ല. അതുകൊണ്ട് തന്നെ സജീവനെ ആദ്യം സംശയമുണ്ടായിരുന്നില്ല. അമ്മ ബംഗളൂരുവില്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഇയാള്‍ മക്കളെ പോലും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കോഴ്‌സിനുപോയ ഭാര്യ അതുവഴി ഗള്‍ഫില്‍ പോയെന്നും പിന്നീട് കാമുകനൊപ്പം ഒളിച്ചോടി പോയെന്നുമാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്.

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending