india
ഭാരത് ജോഡോയാത്ര കശ്മീരില്‍ ;സുരക്ഷ ശക്തമാക്കി: കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍
‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു

ജമ്മു: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയും ദോഗ്ര സ്വാഭിമാന്‍ സംഘടനാ തലവന്‍ ചൗധരി ലാല്‍ സിങും ചേര്‍ന്ന് ലഖന്‍പൂരില്‍ ജോഡോ യാത്രയെ സ്വീകരിച്ചു. ഭാരത് ജോഡോയാത്രയെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍.
ഇന്നലെ അതിര്‍ത്തി ഗ്രാമമായ ഹത്‌ലി മോറില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ചാറ്റല്‍ മഴ വകവെക്കാതെ നൂറുകണക്കിന് ആളുകളാണ് രാഹുലിനെ വരവേല്‍ക്കാനെത്തിയത്. പരമവീര ചക്ര നേടിയ ക്യാപ്റ്റന്‍ ബനാ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യാത്രയില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം പ്രസിഡന്റ് വികാര്‍ റസൂല്‍വാനി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചു. തനിക്ക് സ്വദേശത്തേക്കുള്ള മടങ്ങിവരവാണിതെന്ന് രാഹുല്‍ പറഞ്ഞു.
‘ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയുന്നുണ്ട്. കുനിഞ്ഞ ശിരസുമായാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്. എന്റെ പൂര്‍വികര്‍ ഈ മണ്ണില്‍ പെട്ടവരായിരുന്നു. തനിക്ക് സ്വദേശത്തേക്കുള്ള മടക്കമാണിത്’- രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ യാത്ര അനുസ്മരിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രസംഗം.
‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരില്‍ 350 കിലോമീറ്റര്‍ ദൂരമാണ് രാഹുലും സംഘവും കാല്‍നടയായി സഞ്ചരിക്കുക. മൂന്ന് പ്രധാന പൊതുയോഗങ്ങളെയും രാഹുല്‍ അഭിസംബോധന ചെയ്യും. അതേസമയം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഈമാസം 30ന് ശ്രീനഗറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.
It's a Raincoat not a Jacket.
After the slight drizzle stopped @RahulGandhi removed it and continued to march.#BharatJodoYatra pic.twitter.com/rZBgevzYmj— Kerala Pradesh Mahila Congress (@KeralaPMC) January 20, 2023
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
india
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം
ആക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുള്ള ദേശീയ, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച വേണമെന്ന് ഇന്ത്യാ സഖ്യം. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് സംയുക്ത അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ വ്യക്തിപരമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം, 2025 ഏപ്രില്‍ 25 ന്, ‘ഈ ദുഃഖ വേളയില്‍ രാജ്യത്തിന്റെ ഐക്യം’ പ്രദര്‍ശിപ്പിക്കുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സര്‍ക്കാരിനോട് എംപി കപില്‍ സിബല്‍, കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്