Connect with us

india

ഭാരത് ജോഡോയാത്ര കശ്മീരില്‍ ;സുരക്ഷ ശക്തമാക്കി: കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍

‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു

Published

on

ജമ്മു: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയും ദോഗ്ര സ്വാഭിമാന്‍ സംഘടനാ തലവന്‍ ചൗധരി ലാല്‍ സിങും ചേര്‍ന്ന് ലഖന്‍പൂരില്‍ ജോഡോ യാത്രയെ സ്വീകരിച്ചു. ഭാരത് ജോഡോയാത്രയെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍.
ഇന്നലെ അതിര്‍ത്തി ഗ്രാമമായ ഹത്‌ലി മോറില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ചാറ്റല്‍ മഴ വകവെക്കാതെ നൂറുകണക്കിന് ആളുകളാണ് രാഹുലിനെ വരവേല്‍ക്കാനെത്തിയത്. പരമവീര ചക്ര നേടിയ ക്യാപ്റ്റന്‍ ബനാ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യാത്രയില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം പ്രസിഡന്റ് വികാര്‍ റസൂല്‍വാനി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചു. തനിക്ക് സ്വദേശത്തേക്കുള്ള മടങ്ങിവരവാണിതെന്ന് രാഹുല്‍ പറഞ്ഞു.
‘ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയുന്നുണ്ട്. കുനിഞ്ഞ ശിരസുമായാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്. എന്റെ പൂര്‍വികര്‍ ഈ മണ്ണില്‍ പെട്ടവരായിരുന്നു. തനിക്ക് സ്വദേശത്തേക്കുള്ള മടക്കമാണിത്’- രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ യാത്ര അനുസ്മരിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രസംഗം.

‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരില്‍ 350 കിലോമീറ്റര്‍ ദൂരമാണ് രാഹുലും സംഘവും കാല്‍നടയായി സഞ്ചരിക്കുക. മൂന്ന് പ്രധാന പൊതുയോഗങ്ങളെയും രാഹുല്‍ അഭിസംബോധന ചെയ്യും. അതേസമയം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഈമാസം 30ന് ശ്രീനഗറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.

 

 

india

ചെങ്കോട്ടയിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി

നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ദില്ലി പൊലീസ്. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശില്‍ നിന്നെത്തിയ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

Continue Reading

india

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി; ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്.

Published

on

ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാര്‍ച്ച് 24നാണ് സംഭവം.

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങള്‍ ശേഖരിക്കുവാനായി ഫ്‌ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകന്‍ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Trending