Connect with us

News

2026 ല്‍ ലോകകപ്പിന് 48 ടീമുകള്‍; യോഗ്യത പോരാട്ടങ്ങള്‍ക്ക് വീറ് കുറയും

2026 ല്‍ നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളെ കണ്ടെത്താനുള്ള യോഗ്യത പോരാട്ടങ്ങളിലും മാറ്റമുണ്ടാകും

Published

on

അമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന 2026ലെ സോക്കര്‍ ലോകകപ്പില്‍ കളിക്കുക 48 ടീമുകള്‍. നേരത്തേ 32 ടീമുകളായിരുന്നു ഉണ്ടായിരുന്നത്. യോഗ്യത പൂര്‍ത്തിയാക്കാന്‍ ആറു ടീമുകളുടെ ഗ്രൂപ് എന്ന ക്രമവും ഇതോടെ മാറും. നാലോ അഞ്ചോ ടീമുകളടങ്ങിയ ഗ്രൂപുകളാക്കിയാകും ഇനി ലോകകപ്പ് യോഗ്യത പോരാട്ടങ്ങള്‍.

2026 ല്‍ നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളെ കണ്ടെത്താനുള്ള യോഗ്യത പോരാട്ടങ്ങളിലും മാറ്റമുണ്ടാകും. യൂറോപില്‍നിന്നു മാത്രം 16 ടീമുകള്‍ ഏറ്റുമുട്ടും. മറ്റു ഭൂഖണ്ഡങ്ങള്‍ക്ക് മൊത്തത്തില്‍ 32 ടീമുകളായിരിക്കും ഉണ്ടായിരിക്കുക. ഇതോടെ യോഗ്യത പോരാട്ടങ്ങള്‍ക്ക് വീറ് കുറയാനാണ് സാധ്യത.

kerala

‘ഹാല്‍’ സിനിമ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം എങ്ങനെ ന്യായീകരിക്കും; ഹൈക്കോടതി

ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Published

on

‘ഹാല്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍, ഡിവിഷന്‍ ബെഞ്ച് കത്തോലിക്കാ കോണ്‍ഗ്രസിനെ കടുത്ത ചോദ്യങ്ങളിലൂടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ എന്താണ് സംഘടനയുടെ മര്യാദയെയോ ‘അന്തസ്സിനെയോ’ ബാധിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി സംസാരിച്ചത്. സിനിമയിലെ ഏതെങ്കിലും രംഗം നീക്കണമെന്നോ കൂട്ടിച്ചേര്‍ക്കണമെന്നോ കോടതി നിര്‍ദ്ദേശിക്കാനാവില്ലെന്നും, ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മിശ്രവിവാഹം സിനിമയുടെ കേന്ദ്രവിഷയമല്ലെയെന്നും, അതില്‍ സംഘടനയ്ക്ക് എങ്ങനെ നഷ്ടമുണ്ടാകുന്നുവെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കത്തോലിക്കാ കോണ്‍ഗ്രസിന് എതിരല്ലെന്നതും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ അന്തിമ ഉത്തരവിനായി അപ്പീല്‍ മാറ്റിവച്ചിരിക്കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണമനുസരിച്ച്, സിനിമ ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നു എന്നതും താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിക്കുന്നു എന്നതുമാണ് അപ്പീലിന്റെ പ്രധാന വാദങ്ങള്‍. കൂടാതെ ‘ധ്വജപ്രണാമം’ ‘ഗണപതിവട്ടം’ ‘സംഘ കാവലുണ്ട്’എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യത്തില്‍ മൂടല്‍ വരുത്തുകയും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു. സിനിമയ്ക്ക് വെറും എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം റദ്ദാക്കിയതോടെയാണ് ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിയത്.

Continue Reading

kerala

മദ്യലഹരിയില്‍ ബസ് ഓടിച്ച് ഭീഷണിപ്പെടുത്തി ഡ്രൈവര്‍; യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ വൈറല്‍

. ബസിന്റെ ഓട്ടത്തില്‍ അസാധാരണമായ ചലനങ്ങള്‍ കണ്ടതോടെ ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിന് മുന്‍പ് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കലാശിച്ചത്.

Published

on

കോഴിക്കോട്: ബെംഗളൂരു റൂട്ടില്‍ ഓടുന്ന ഭാരതി ട്രാവല്‍സ് ബസില്‍ ഡ്രൈവറും ക്ലീനറും മദ്യലഹരിയില്‍ യാത്ര ചെയ്തു. ബസിന്റെ ഓട്ടത്തില്‍ അസാധാരണമായ ചലനങ്ങള്‍ കണ്ടതോടെ ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിന് മുന്‍പ് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കലാശിച്ചത്. യാത്രക്കാരോട് പ്രതികരിച്ച ഡ്രൈവര്‍, ബസ് ഇടിപ്പിച്ചു എല്ലാവരെയും കൊല്ലും ഒരാളും രക്ഷപ്പെടില്ല’എന്ന പരസ്യ ഭീഷണിയും മുഴക്കിയതായി യാത്രക്കാര്‍ പറയുന്നു. അതേസമയം ഡ്രൈവറുടെ ക്യാബിനില്‍ തന്നെ ക്ലീനര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങുന്നതായുള്ള ദൃശ്യങ്ങളും യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഡ്രൈവര്‍ ബസിനുള്ളിലെയും ക്യാബിനിലെയും എല്ലാ ലൈറ്റുകളും ഓഫ് ചെയ്തതായും വീഡിയോയില്‍ വ്യക്തമാണ്. മെസൂരു ടോള്‍പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ ഡ്രൈവിന് വാഹനം ഇനി ഓടിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഡ്രൈവര്‍ ക്യാബിനിലുള്ള മദ്യക്കുപ്പിയുമായി ബസില്‍ നിന്ന് ഇറങ്ങി ഓടിയതായും യാത്രക്കാര്‍ ആരോപിക്കുന്നു. ഏറെ സമയത്തിന് ശേഷമാണ് ബസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടും, അടുത്ത ദിനങ്ങളിലും ഇതേ ഡ്രൈവറെയാണ് കമ്പനി അതേ ബസില്‍ സര്‍വീസിനു നിയോഗിച്ചതെന്നത് യാത്രക്കാരില്‍ വലിയ പ്രതിഷേധമുണര്‍ത്തിയിട്ടുണ്ട്. സംഭവദിവസം യാത്ര ചെയ്ത ചിലര്‍ ട്രാവല്‍സ് സ്ഥാപനത്തിന്റെ ഈ നടപടിക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading

india

‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

Trending