Connect with us

india

വയോധികയെ പറ്റിച്ച്‌ ഭൂമിയും ആഭരണങ്ങളും തട്ടി; നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്‌പെന്റ് ചെയ്തു

നെയ്യാറ്റിന്‍കരയില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്് കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം.

Published

on

നെയ്യാറ്റിന്‍കരയില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്് കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം.
നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് സസ്‌പെന്റ് ചെയ്തത്. നെയ്യാറ്റിന്‍കര സിപിഎം ഏരിയാ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. കേസില്‍ സുജിനും ഭാര്യയ്ക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ബേബിയെന്ന വയോധികയുടെ വീട്ടില്‍ കുടുംബത്തോടെ താമസിച്ച്‌ തട്ടിപ്പ് നടത്തിയതായാണ് പരാതി.

അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവര്‍. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയില്‍ ഒറ്റയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിന്‍ ഈ വീട്ടില്‍ താമസം തുടങ്ങിയത്.
അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതില്‍ പലതും പണയം വെച്ചു, ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി കണ്ണീരോടെ പറഞ്ഞു. സൗഹൃദത്തിന്റെ മറവില്‍ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച്‌ പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം.
ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേര്‍ന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. ചെയര്‍മാന്‍ ഇരുവരെയും വിളിച്ച്‌ സംസാരിച്ചെങ്കിലും സുജിന്‍ വഴങ്ങിയില്ല. ബേബി മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending