crime
കൈക്കൂലിയായി സ്‌കോച്ചും, 20000 രൂപയും; അസി. എഞ്ചിനിയറെ കുടുക്കി വിജിലന്‍സ്
യുകെയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളില്‍ല നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
ക്കൈകൂലി വാങ്ങുന്നതിനിടെ അസി. എന്‍ജിനീയര്‍ പിടിയില്‍. മാഞ്ഞൂര്‍ പഞ്ചായത്തിലെ അസി. എഞ്ചിനിയര്‍ ഇ.ടി അജിത് കുമാറാണ് വിജിലന്‍സ് പിടിയിലായത്. ഇയാള്‍ കൈക്കൂലിയായി പ്രവാസിയില്‍ നിന്നും 20000 രൂപയും ഒരു കുപ്പി സ്‌കോച്ചും വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.
യുകെയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളില്‍ല നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു അജിത്. ഇതേ തുടര്‍ന്ന് വ്യവസായി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം 20000 രൂപയും സ്‌കോച്ചുമായി പ്രവാസി പഞ്ചായത്തില്‍ എത്തി. തുടര്‍ന്ന് ഇത് എഞ്ചിനിയര്‍ക്ക് നല്‍കി. മദ്യം വൈകീട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു. പ്രവാസി ഓഫീസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം അജിത് കുമാറിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
crime
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala14 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

