india
ജോഡോ യാത്രയില്‍ പങ്കെടുത്തില്ല: ഉത്തരമില്ലാതെ സി.പി.എം
രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്‌പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.
ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ഭാരത് ജോഡോയാത്രയില്‍ നിന്ന് വിട്ടുനിന്ന് സി.പി.എം നേടിയത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം. എല്ലായ്‌പോഴും നല്ല കാര്യത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്ന റൗഡിയുടെ വേഷമാണ് ഇവിടെയും സി.പി.എം കാഴ്ചവെച്ചത്. വെറുപ്പിന്റെ മാര്‍ക്കറ്റില്‍ സ്‌നേഹത്തിന്റെ കടതുറക്കുമ്പോള്‍ അവിടെ എവിടെയുമില്ലാതെ പരോക്ഷമായി വെറുപ്പിനെ തലോടുകയായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ ഈ അപക്വതക്ക് അണികളില്‍ ഏറെയും പഴികേള്‍ക്കുകയും സ്വയം ശപിക്കുകയുമാണ്. എക്കാലത്തും കോണ്‍ഗ്രസ് വിരോധത്തിന്‍രെയും വരട്ടുതത്വവാദത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യന്‍ ജനതയുടെ രക്ഷക്ക് വിലങ്ങുവെക്കുകയാണ് സി.പി.എം ചെയ്തുപോന്നിട്ടുളളത്. ഇതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ബി.ജെ.പിയുമായി പോലും സന്ധിചേരാനും ഭരണത്തിന് സഹായിക്കാനും അവര്‍ തയ്യാറായിട്ടുണ്ട്. അതുതന്നെയാണ് ജോഡോയാത്രയുടെ കാര്യത്തിലും സി.പി.എം പുതുനേതൃത്വം ചെയ്തത്. എട്ട് പ്രതിപക്ഷ കക്ഷികളാണ് ജോോ യാത്രയുടെ സമാപനത്തില്‍ പ്രസംഗിക്കാനും ശ്രവിക്കാനും സ്‌നേഹം പങ്കുവെക്കാനുമായി എത്തിയത്. എന്നാല്‍ സി.പി.എം അതില്‍നിന്ന ്‌വിട്ടുനില്‍ക്കുകയായിരുന്നു. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും പൊളിറ്റ് ബ്യൂറോ അതിന് സമ്മതിച്ചില്ല. കേരളത്തിന്റെ നേതാക്കളുടെ പിടിവാശിയായിരുന്നു കാരണം.
ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയുടെയും ഭിന്നിപ്പിന്‍രെയും വെല്ലുവിളികളെ നേരിടുകയായിരുന്നു തനിച്ച് രാഹുല്‍ഗാന്ധി യാത്രയിലൂടെ നിര്‍വഹിച്ചത്. അതിനെ സഹായിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന ഭീതിയാണ് എങ്ങും നിലനില്‍ക്കുന്നത്. അവസാന കൈ എന്ന നിലക്കാണ ്‌രാഹുല്‍ഗാന്ധി ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. എന്നാല്‍ ആദ്യം മുതല്‍ക്കേ കണ്ടെയ്‌നര്‍ യാത്രയെന്നും മറ്റും പരിഹസിക്കുകയായിരുന്നു സി.പി.എം നേതാക്കളില്‍ പലരും. എം.സ്വരാജ് പരസ്യമായി തന്നെ അതുന്നയിച്ചു. പിണറായി വിജയന്‍ പറഞ്ഞത് കേരളത്തില്‍ കൂടുതല്‍ ദിവസം യാത്ര നടത്തുന്നുവെന്നും. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളുള്ള കേരളത്തിലല്ലാതെ വേറെയെവിടെയാണ ്‌കോണ്‍ഗ്രസിന്റെ ജാഥ ഏറ്റവും കൂടുതല്‍ നടത്തുക. യു.പി, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജാഥ പോയെങ്കിലും അവിടെ സംഘടനാസംവിധാനം ഇന്ന് കുറവാണെന്ന് കോണ്‍ഗ്രസിന് മാത്രമല്ല, ഏതാണ്ടെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും സി.പി.എം ഇടുങ്ങിയ സിദ്ധാന്തം പുറത്തെടുക്കുകയായിരുന്നു. എക്കാലത്തും ഇടതുപക്ഷത്ത് വേറിട്ട ചിന്ത പുലര്‍ത്തിയ സി.പി.ഐ പക്ഷേ ജാഥയില്‍ പങ്കെടുത്തതും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചതും പോലും സി.പി.എം കാണുന്നില്ല. സെക്രട്ടറി ഡി.രാജ നേരിട്ടാണ് കശ്മീരിലെ സമാപനത്തിനെത്തിയത്. ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ചാണ് ബി.ജെ.പിക്കെതിരെ പൊരുതുന്നത് .എന്നിട്ടും യാത്രയെ സ്വീകരിക്കാനും രാഹുലിനെ അഭിനന്ദിക്കാനും സി.പിഎം എത്താതിരുന്നതിലെ കാപട്യമാണ ്പുറത്തായിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലത്തും സാമ്പത്തികനയത്തിന്റെ പേരുപറഞ്ഞും മറ്റും കോണ്‍ഗ്രസിനെ ഭത്സിക്കാനാണ് സി.പി.എം അന്നും മുന്നിട്ടിറങ്ങിയത്. കേരളത്തില്‍ സി.പി.എമ്മിന്റെ നിലനില്‍പാണ ്മതേതരത്വത്തേക്കാള്‍ വലുതായി അവര്‍ കണ്ടത്. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ സൂര്യനെ പാഴ് മുറം കൊണ്ട് തടുക്കാനാവില്ലെന്ന് പറയുന്നതുപോലെ രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്‌പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.
india
നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം
നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.
20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.
വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.
ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:
സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.
പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.
പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.
india
ബംഗളൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.
കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world24 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

