Connect with us

india

കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്ന്; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആറുപേര്‍ പിടിയില്‍

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്.

Published

on

ഊണിനൊപ്പം നല്‍കിയ കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്നാരോപിച്ച്‌ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ ആറുപേര്‍ പിടിയില്‍. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിള പ്രതീഷ് മോഹന്‍ദാസ് (35), നെടുപന സ്വദേശികളായ കളക്കല്‍ കിഴക്കേതില്‍ എസ്. സഞ്ജു (23), മനു ഭവനില്‍ മഹേഷ് ലാല്‍ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുല്‍മന്ദിരം അമല്‍ ജെ. കുമാര്‍ (23) എന്നിവരാണ് പിടിയിലായത്.

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങിയ ശേഷം വീണ്ടും എത്തി മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Trending