Connect with us

More

കുഞ്ഞാലിക്കുട്ടിയുടെ ആ വാക്കിനാണ് വില; വീട് എന്ന സ്വപ്‌ന നിറവില്‍ ഹാപ്പിയാണ് കൃഷ്‌ണേട്ടന്‍

Published

on

കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്‍കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്. ദൈവദൂതനെപ്പോലെ ഒരാള്‍ അരികിലെത്തി. അയാള്‍ തന്റെ ഉള്ളിലെ കുഞ്ഞു സ്വപ്‌നത്തിന് ചിറകു നല്‍കി. ഒടുവിലിതാ അകകണ്ണിന്റെ വെളിച്ചത്തില്‍ കൃഷ്ണന്‍ തന്റെ പുതിയ വീട്ടിലിരുന്ന് പുഞ്ചിരിതൂകുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കൃഷ്‌ണേട്ടന് നല്‍കിയ വാക്കാണ് വീട് നിര്‍മ്മിച്ചു തരുമെന്ന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ ദൗത്യമേറ്റെടുത്തതോടെ വീട് എന്ന ആ സ്വപ്‌നം പൂവണിഞ്ഞു. ഒരു വര്‍ഷം മുമ്പ് കേരളയാത്രയ്ക്ക് മാട്ടൂലില്‍ നല്‍കിയ സ്വീകരണ വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി മാടായിയിലെ എം.പി കൃഷ്ണന് വീട് വെച്ച് തരുമെന്ന വാക്ക് നല്‍കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ വയറ്റത്തടിച്ച് പാടി അന്നത്തിന് വക കണ്ടെത്തുന്ന അന്ധനായ കൃഷ്‌ണേട്ടന്റെ ഉള്ളില്‍ പ്രതീക്ഷയുടെ തിരി കൊളുത്തുന്നതായിരുന്നു ആ വാക്കുകള്‍. വേദിയില്‍ വെച്ച് തന്നെ സമ്മത പത്രവും കൈമാറിയതോടെ കൃഷ്‌ണേട്ടന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയായിരുന്നു.
‘ബൈത്തുറഹ്മ’ പദ്ധതിയില്‍ പെടുത്തി മാടായി പഞ്ചായത്ത് മുസ്‌ലിംലീഗും അബൂദാബി-മാടായി പഞ്ചായത്ത് കെ.എം.സി.സിയും ചേര്‍ന്നാണ് നിര്‍മ്മാണ ചുമതലയേറ്റെടുത്തത്. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം പി.എം ഷരീഫിനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം. ഒരു വര്‍ഷം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. 25ന് പഴയങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് വീടിന്റെ താക്കോല്‍ കൈമാറുക.

a8

നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് മുന്നില്‍ കൃഷ്ണന്‍

വീടെന്ന സ്വപ്‌നം മനസില്‍ കൊണ്ട് നടന്ന കൃഷ്ണന് ഏറെ ആശ്വാസം പകരുന്നതാണ് മുസ്‌ലിംലീഗ്-കെ.എം.സി.സി കൂട്ടുകെട്ടില്‍ യാഥാര്‍ത്ഥ്യമായ കാരുണ്യ ഭവനം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് ചൈനാക്ലേ കമ്പനിക്ക് സമീപം ഏഴ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പണിതത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ കേരളത്തില്‍ ആദ്യത്തെ ബൈത്തുറഹ്മ വില്ലേജ് ഒരുക്കിയ മാടായി പഞ്ചായത്ത് മുസ്‌ലിംലീഗ്-അബൂദാബി കെ.എം.സി.സിയുടെ പതിമൂന്നാമത്തെ വീടാണ് കൃഷ്ണന് കൈമാറുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്

Published

on

ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

Continue Reading

News

എഐ ഉപയോഗിച്ച് സ്വന്തം ശബ്ദത്തില്‍ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ ഓഡിയോബുക്ക് പുറത്തിറക്കി മെലാനിയ ട്രംപ്

മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി.

Published

on

മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി. പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്വന്തം ശബ്ദത്തിലാണ് വിവരിക്കുന്നത്.

‘പ്രസിദ്ധീകരണത്തില്‍ ഒരു പുതിയ യുഗം,’ X-ല്‍ മെലാനിയ പ്രഖ്യാപിച്ചു. ‘എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവരിച്ച മെലാനിയ – AI ഓഡിയോബുക്ക് – നിങ്ങള്‍ക്ക് കൊണ്ടുവരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രസിദ്ധീകരണത്തിന്റെ ഭാവി ആരംഭിക്കട്ടെ.’

‘എന്റെ കഥ. എന്റെ കാഴ്ചപ്പാട്. സത്യം,’ മെലാനിയ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ AI ആഖ്യാതാവ് പറയുന്നു.

വെറും ഏഴ് മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോബുക്ക്, സ്ലോവേനിയയിലെ കുട്ടിക്കാലം മുതല്‍ അന്താരാഷ്ട്ര മോഡലിംഗ് കരിയര്‍ വരെയുള്ള മെലാനിയയുടെ യാത്രയെക്കുറിച്ചും ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ചെലവഴിച്ച സമയത്തെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു. ഹാര്‍ഡ്കവര്‍ പതിപ്പ് 2024 ഒക്ടോബറില്‍ പുറത്തിറങ്ങി.

https://x.com/MELANIATRUMP/status/1925507111015915776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1925507111015915776%7Ctwgr%5E39591a45d7bd447c7e70a7010906522413de3bfd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fus-news%2Fstory%2Fmelania-trump-releases-audiobook-of-her-memoir-created-entirely-with-ai-glbs-2729109-2025-05-23

25 ഡോളര്‍ വിലയുള്ള ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

നവീകരണത്തെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോഴും അത്യാധുനിക സാങ്കേതികവിദ്യയെ മെലാനിയ സ്വീകരിക്കുന്നു. AI ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് പിഴ ചുമത്തുന്ന നടപടിയായ ടേക്ക് ഇറ്റ് ഡൗണ്‍ ആക്ടില്‍ പ്രസിഡന്റും പ്രഥമ വനിതയും അടുത്തിടെ ഒപ്പുവച്ചു.

Continue Reading

india

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി

ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

Published

on

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

 

Continue Reading

Trending