Connect with us

More

കുഞ്ഞാലിക്കുട്ടിയുടെ ആ വാക്കിനാണ് വില; വീട് എന്ന സ്വപ്‌ന നിറവില്‍ ഹാപ്പിയാണ് കൃഷ്‌ണേട്ടന്‍

Published

on

കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്‍കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്. ദൈവദൂതനെപ്പോലെ ഒരാള്‍ അരികിലെത്തി. അയാള്‍ തന്റെ ഉള്ളിലെ കുഞ്ഞു സ്വപ്‌നത്തിന് ചിറകു നല്‍കി. ഒടുവിലിതാ അകകണ്ണിന്റെ വെളിച്ചത്തില്‍ കൃഷ്ണന്‍ തന്റെ പുതിയ വീട്ടിലിരുന്ന് പുഞ്ചിരിതൂകുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കൃഷ്‌ണേട്ടന് നല്‍കിയ വാക്കാണ് വീട് നിര്‍മ്മിച്ചു തരുമെന്ന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ ദൗത്യമേറ്റെടുത്തതോടെ വീട് എന്ന ആ സ്വപ്‌നം പൂവണിഞ്ഞു. ഒരു വര്‍ഷം മുമ്പ് കേരളയാത്രയ്ക്ക് മാട്ടൂലില്‍ നല്‍കിയ സ്വീകരണ വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി മാടായിയിലെ എം.പി കൃഷ്ണന് വീട് വെച്ച് തരുമെന്ന വാക്ക് നല്‍കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ വയറ്റത്തടിച്ച് പാടി അന്നത്തിന് വക കണ്ടെത്തുന്ന അന്ധനായ കൃഷ്‌ണേട്ടന്റെ ഉള്ളില്‍ പ്രതീക്ഷയുടെ തിരി കൊളുത്തുന്നതായിരുന്നു ആ വാക്കുകള്‍. വേദിയില്‍ വെച്ച് തന്നെ സമ്മത പത്രവും കൈമാറിയതോടെ കൃഷ്‌ണേട്ടന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയായിരുന്നു.
‘ബൈത്തുറഹ്മ’ പദ്ധതിയില്‍ പെടുത്തി മാടായി പഞ്ചായത്ത് മുസ്‌ലിംലീഗും അബൂദാബി-മാടായി പഞ്ചായത്ത് കെ.എം.സി.സിയും ചേര്‍ന്നാണ് നിര്‍മ്മാണ ചുമതലയേറ്റെടുത്തത്. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം പി.എം ഷരീഫിനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം. ഒരു വര്‍ഷം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. 25ന് പഴയങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് വീടിന്റെ താക്കോല്‍ കൈമാറുക.

a8

നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് മുന്നില്‍ കൃഷ്ണന്‍

വീടെന്ന സ്വപ്‌നം മനസില്‍ കൊണ്ട് നടന്ന കൃഷ്ണന് ഏറെ ആശ്വാസം പകരുന്നതാണ് മുസ്‌ലിംലീഗ്-കെ.എം.സി.സി കൂട്ടുകെട്ടില്‍ യാഥാര്‍ത്ഥ്യമായ കാരുണ്യ ഭവനം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് ചൈനാക്ലേ കമ്പനിക്ക് സമീപം ഏഴ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പണിതത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ കേരളത്തില്‍ ആദ്യത്തെ ബൈത്തുറഹ്മ വില്ലേജ് ഒരുക്കിയ മാടായി പഞ്ചായത്ത് മുസ്‌ലിംലീഗ്-അബൂദാബി കെ.എം.സി.സിയുടെ പതിമൂന്നാമത്തെ വീടാണ് കൃഷ്ണന് കൈമാറുന്നത്.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending