Connect with us

Environment

ന്യൂയോര്‍ക്കിലും ഭൂചലനം: നാല്‍പ്പത് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനം

നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.

Published

on

അമേരിക്കയിലെ ന്യൂയോര്‍ക്കിലും ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി. ആളപായമില്ല. നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.

ഈ മേഖലയില്‍ നാല്‍പ്പത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ഇത്. ന്യൂയോര്‍ക്കില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകുറണ്ടെങ്കിലും തീവ്രത കൂടിയ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നത് വിരളമാണ്. തുര്‍ക്കിയിലും സിറിയിയിലും നടന്ന വമ്പന്‍ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് ന്യൂയോര്‍ക്കിലും ഭൂമിചലനമുണ്ടായത്.

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Environment

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

Environment

മൂന്നാറിൽ അതിശൈത്യം; സീസണിൽ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിൽ

ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

Published

on

സ‍ഞ്ചാരികൾ കാത്തിരുന്ന അതിശൈത്യം മൂന്നാറിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെയാണു താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

താപനില പൂജ്യത്തിലെത്തിയതിനെ തുടർന്നു ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറിൽ സാധാരണ ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി അവസാനമാണു തീവ്രമായിരിക്കുന്നത്. വരുംദിവസങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

Continue Reading

Trending