crime
വള്ളംകളി മത്സരത്തിനിടെ തര്‍ക്കം; പിന്നീട് നടന്നത് കൂട്ടയടി, ചിതറിയോട്ടം; നിരവധി പേര്‍ക്ക് പരിക്ക്
സെമി ഫൈനല്‍ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
അരീക്കോട് കിഴുപറമ്പ് ഇടശേരിക്കടവില്‍ വലിയ ആവേശത്തോടെ നടന്ന 21ാമത് വള്ളംകളി മത്സരത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂട്ടയടിക്കിടെയുണ്ടായ ഓട്ടത്തിനിടയില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. സെമി ഫൈനല്‍ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പോലീസ് ലാത്തിവീശിയതോടെ ഓടുന്നതിനിടെ വീണും മര്‍ദനമേറ്റുമാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഘര്‍ഷമുണ്ടായതോടെ ചിലര്‍ കസേര കൊണ്ട് ആക്രമണം നടത്തി. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ചിതറി ഓടി. കൂട്ടത്തില്‍ പോലീസ് ലാത്തി വീശുകയും ചെയ്തതോടെ കളി മാറി. കീഴുപറമ്പ് സി.എച്ച് ക്ലബ്ബ് സംഘടിപ്പിച്ച ജലോത്സവത്തിന്റെ ഭാഗമായ വള്ളംകളി മത്സരത്തിലാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാവിലെയാണ് വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയത്. ആദ്യ സെമി ഫൈനല്‍ മത്സരത്തിന്റെ വിജയികളെ തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ആക്രമണത്തിനിടയില്‍ വീണ് പരുക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഫോട്ടോഫിനിഷിലാണ് മത്സരം സമാപിച്ചത്. ആദ്യസെമി മത്സരത്തില്‍ കര്ഷകന് ഓത്തുപ്പള്ളിപ്പുറയയും വി.വൈ.സി വാവൂരും മത്സരം ഫോട്ടോ ഫിനിഷില്‍ അവസാനിച്ചു. വളരെ ചെറിയ വ്യത്യാസത്തില്‍ ഒരു ടീം മുന്നിലായിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ച വേദിയിലേക്ക് മറുടീമിന്റെ പ്രവര്‍ത്തകര്‍ ഇരച്ചു കയറി. ഇതിനിടെ തോണി ഉപയോഗിച്ച് പുഴയില്‍ സംഘടകരെ തടഞ്ഞും പ്രശ്നമുണ്ടാക്കി.
വീഡിയോ അടക്കം പരിശോധിച്ചാണ് സംഘാടകര്‍ വിജയികളെ പ്രഖ്യാപിച്ചത്. ഇതിനിടയില്‍ സമയം ഇരുട്ടിയതോടെ ഫൈനല്‍ മത്സരം നടത്താതെ ജേതാക്കളെ നറുക്കടുപ്പിലൂടെ തിരഞ്ഞെടുത്തതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ തങ്ങളാണ് വിജയികളെന്ന് പറഞ്ഞ് എതിര് ടീം രംഗത്തുവന്നു. രണ്ടാം സെമി ഫൈനല്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ ബാക്കിയുള്ള മത്സരങ്ങള്‍ നടത്താനായില്ല. ഇതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം സംഘര്‍ഷം ഒതുക്കാന്‍ ഇടപെട്ട പോലീസിനെ അടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala23 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

