kerala
സംസ്ഥാന ഖജനാവ് കാലിയാക്കിയതില്‍ കമ്മീഷനുകള്‍ക്കും പങ്ക്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍.
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യല്‍ കമ്മീഷനുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 6,01,11,166 രൂപ. നാലുവര്‍ഷം നിയമോപദേശങ്ങള്‍ക്കായി മാത്രം മുടക്കിയത് ഒന്നരക്കോടി രൂപയാണെന്ന് സി.ഐ.ജി റിപ്പോര്‍ട്ടിലെ കണക്കുകളിലും വ്യക്തമാണ്. കമ്മീഷനുകളിലേറെയും രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി നിയോഗിച്ചവയാണെങ്കില്‍ നിയമോപദേശങ്ങളില്‍ കൂടുതല്‍ പണം ചെലവഴിച്ചത് സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണ്. സോളാര്‍ കേസിലെ നിയമോപദേശത്തിനും സര്‍വകലാശാല വി.സി നിയമനവിവാദവുമായി ബന്ധപ്പെട്ടും നിയമോപദേശം തേടിയിരുന്നു.
2016 ജൂണ്‍ മുതല്‍ ഇതുവരെ ഏഴ് കമ്മീഷനുകള്‍ക്ക് ഇതുവരെയുള്ള ചെലവ് 6.01 കോടി രൂപ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടുന്നതാണ്. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ സി.എ.ജി കണ്ടെത്തി. പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സി.എന്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷന് ഉണ്ടാക്കി. മൂന്ന് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വര്‍ണക്കടത്ത് വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ മോഹന്ന് കമ്മീഷനെ നിയോഗിച്ചത് വന്‍വിവാദമായിരുന്നു. 2021 മെയ് ഏഴിനായിരുന്നു നിയമനം. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടായിട്ടില്ല. ഇതുവരെ ഉണ്ടായ ചെലവാകട്ടെ 83,76 489 രൂപയും.
മറ്റ് കമ്മീഷനുകളുടെ ചെലവ് ഇങ്ങനെ: ജസ്റ്റിസ് പി.എസ് ഗോപിനാഥന് കമ്മീഷന് 1,07,82,661 രൂപ (പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം), ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്- 25,85,232 രൂപ (എ.കെ ശശീന്ദ്രന് മന്ത്രിയായിരിക്കെ ഫോണ്‍ കെണി വിവാദം), ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മിഷന്- 92,84,305 രൂപ (നെടുങ്കണ്ടം കസ്റ്റഡിമരണം), ജസ്റ്റിസ് പി.കെ ഹനീഫ കമ്മിഷന്- 1,01,791 രൂപ (വാളയാര്‍ പെണ്‍കുട്ടികളുടെ മരണം).
ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമസെക്രട്ടറിയും എ.ജിയും രണ്ട് അഡീഷനല്‍ എ.ജിമാരും പ്ലീഡര്‍മാരുടെ വന്‍ സംഘവുമുണ്ടായിട്ടും പുറത്തുനിന്നള്ള നിയമോപദേശങ്ങള്‍ക്കും ചെലവിടുന്നത് കോടികളാണ്. 2019 മുതല്‍ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങള്‍ക്ക് ചെലവാക്കിയത് 1,47,40,000 രൂപയെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു. സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്കി. സര്‍വകലാശാല വി.സി നിയമനവിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തുന്നിനുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി സഭാ സമ്മേളനതതില്‍ കണക്ക് വന്നിരുന്നു.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 hour agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
