Connect with us

india

കെ.ടി.യുവിലെ താല്‍ക്കാലിക വി.സി നിയമനം; ഗവര്‍ണറുടെ നടപടിക്ക് തിരിച്ചടി

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.

Published

on

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വി.സി നിയമനത്തില്‍ ഡിവിഷന്‍ ബെഞ്ച് വിധി ചാന്‍സലറായ ഗവര്‍ണര്‍ക്ക് തിരിച്ചടിയായി. കേരള സര്‍വകലാശാല വി.സി നിയമനത്തിന് സര്‍വകലാശാല പ്രതിനിധിയില്ലാതെ സെര്‍ച് കമ്മിറ്റി രൂപവത്കരിച്ച കേസിലും ഡിവിഷന്‍ ബെഞ്ചില്‍ രാജ്ഭവന്‍ നടപടിക്ക് തിരിച്ചടിയേറ്റിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് താല്‍ക്കാലിക വി.സി നിയമനം ആവശ്യമായി വന്നത്. സര്‍വകലാശാല നിയമപ്രകാരം മറ്റ് സര്‍വകലാശാല വി.സിെയയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ പ്രോ വൈസ്ചാന്‍സലറെയോ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം താല്‍ക്കാലിക വി.സിയായി നിയമിക്കണം.

ഇതുപ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥിന്‍റെ പേരും പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിയുടെ പേരും സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തെങ്കിലും രണ്ടും തള്ളിയ ഗവര്‍ണര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിനാണ് വി.സിയുടെ ചുമതല നല്‍കിയത്. നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലെത്തിയത്.

താല്‍ക്കാലിക വി.സി നിയമനത്തിന് പാനല്‍ നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതോടെ പുതിയ താല്‍ക്കാലിക വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചേക്കും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനൊരുങ്ങി അശ്വിന്‍

Published

on

ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.

38 കാരനായ അശ്വിൻ ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി പടിയിറങ്ങേണ്ടി വരും.

Continue Reading

india

പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം

ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയ്ക്കിടെ പുടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ പുടിന്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രെംലിനില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി പുടിന്‍ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കള്‍ പരസ്പരം സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട് യുഎഇയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് പുടിന്‍ മോദിയോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനാണ് പുടിന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുമെന്നാണ് സൂചന.

Continue Reading

india

‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു

Published

on

ബംഗളൂരു: കർണാടകയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി 1,00,250 വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഇരട്ട വോട്ടുകൾ, വ്യാജ അഡ്രസ്, ഒരേ അഡ്രസിൽ നിരവധി വോട്ടുകൾ ചേർക്കൽ, ഫേക്ക് ഫോട്ടോകൾ തുടങ്ങിയവ വഴിയാണ് ഇത് നടത്തിയത്. വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആയുധമാണ് വോട്ട്. ഈ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ പോരാടും. കഴിഞ്ഞ 10 വർഷത്തെ മെഷീൻ റീഡബിൾ വോട്ടർ പട്ടികയും വീഡിയോ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റ് ‘മോഷ്ടിക്കപ്പെട്ടു’ എന്ന് രാഹുൽ പറഞ്ഞു. പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവൃത്തിയാണ് ഇത്. കർണാടക സർക്കാർ ഈ കുറ്റകൃത്യം അന്വേഷിച്ച് നടപടിയെടുക്കണം. ആയിരക്കണക്കിന് വ്യാജന്മാരെ വോട്ടർ പട്ടികയിൽ ചേർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മഹാദേവപുരയുടെ സത്യം പുറത്തുകൊണ്ടുവരികയും വേണം. ഇലക്ട്രോണിക് ഡാറ്റ തങ്ങൾക്ക് ലഭിച്ചാൽ, വോട്ടുകൾ മോഷ്ടിച്ചാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് തെളിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ തങ്ങൾക്ക് കൈമാറാൻ തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കർണാടകയിൽ, ഒന്നിലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് തനിക്ക് പറയാൻ കഴിയും. ഒരു സീറ്റിൽ തങ്ങൾ മോഷണം തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ തങ്ങൾ 15-16 സീറ്റുകൾ നേടേണ്ടതായിരുന്നു. പക്ഷേ ഒമ്പത് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ആക്രമിക്കുകയാണ്. ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ ആക്രമിച്ച് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഒന്നുകൂടി ചിന്തിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലും അട്ടമറി നടന്നതായി രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം, ബിജെപി അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു, അത് ഒരു അത്ഭുതകരമായ ഫലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാർ മാന്ത്രികമായി പ്രത്യക്ഷപ്പെട്ടു. പുതിയ വോട്ടർമാർ എവിടെയായിരുന്നാലും ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് ഈ അട്ടിമറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഒരു സീറ്റിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാൻ തങ്ങൾക്ക് ആറ് മാസമെടുത്തു. നിങ്ങൾ ഞങ്ങൾക്ക് ഡാറ്റ നൽകിയില്ലെങ്കിൽ, മറ്റു സീറ്റുകളിലും തങ്ങൾക്ക് ഈ ജോലി ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇത് മറച്ചുവെക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇതിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. ഒരു ദിവസം, നിങ്ങൾക്ക് പ്രതിപക്ഷത്തെ നേരിടേണ്ടിവരും. ഇതിന് സമയമെടുത്തേക്കാം. പക്ഷേ തങ്ങൾ നിങ്ങളെ പിടികൂടും… നിങ്ങളെ ഓരോരുത്തരെയും. തന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ എന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

Continue Reading

Trending