Connect with us

india

അമേരിക്കയില്‍ വെള്ളിത്തെളിച്ചമായി രാജേഷ് കുമാരന്റെ പഞ്ച്

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്‍, കൈകളുടെ സ്ഥാനം മാറുമ്പോള്‍ നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്‍ വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്‍ അമേരിക്കയില്‍ വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്‍.

വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്‍ ശ്രദ്ധേയനായ കണ്ണൂരുകാരന്‍ രാജേഷ് കുമാരന്‍ അമേരിക്കയില്‍ സില്‍വര്‍ ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്‍വല്‍ ലെവലിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യതാരമാണ് രാജേഷ് കുമാരന്‍. യു.എസ്.എയില്‍ നടന്ന കേമ്പില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ നേട്ടം. ബോക്‌സിംഗില്‍ മുന്‍ ചാമ്പ്യനാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാരന്‍ സംസ്ഥാന ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997 മുതല്‍ 2012 വരെ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബോക്‌സിംഗ് പരിശീലകനായിരുന്നു.

കണ്ണൂരില്‍ കിഴുത്തള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഗോള്‍ഡണ്‍ ഗ്ലോവസ്’ അക്കാദമിക്ക് കീഴില്‍ സംസ്ഥാനദേശീയതലത്തില്‍ നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ രാജേഷ് കുമാരന്റെ പരിശീലന മികവിന് സാധ്യമായിട്ടുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെയും ജോയിന്റ് സെക്രട്ടറിയാണ്.

പ്രീഡിഗ്രി പഠനകാലത്ത് 1991ലാണ് ബോക്‌സിംഗിലെ അരങ്ങേറ്റം. 1997 മുതലാണ് സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മികച്ചതാരമായി ഉയര്‍ന്ന് പരിശീലകന്റെ റോളിലുമെത്തുകയായിരുന്നു. പരിമിതികളെ അതിജീവിച്ചാണ് ബോക്‌സിംഗില്‍ പരിശീലകനെന്ന യു.എസ്.എ സില്‍വര്‍ ലെവല്‍ പദവി സ്വന്തമാക്കിയത്. പരിശീലകനെന്ന അംഗീകാരത്തിലേക്ക് വഴിതുറന്നത് ഓണ്‍ലൈന്‍ ടെസ്റ്റാണ്. ഇതുവഴി അന്താരാഷ്ട്രതല ബോക്‌സിംഗ് പരിശീലകനെന്ന നേട്ടത്തിലേക്ക് ഉയരുകയായിരുന്നു ഇടിക്കൂട്ടിലെ മുന്‍താരം.

പരീക്ഷയില്‍ 90 ശതമാനം മാര്‍ക്കില്‍ വിജയിക്കണമെന്ന കടമ്പയും കടക്കണമായിരുന്നു യു.എസ്.എ ബോക്‌സിംഗില്‍ പരിശീലകനാകാന്‍. ബ്രൗണ്‍ ലെവല്‍ കോച്ച് സര്‍ട്ടിഫിക്കറ്റും ലെവല്‍ വണ്‍ റഫ്രീങ്ങിലൂടെയുമായിരുന്നു പരിശീലക അരങ്ങേറ്റം. പ്രയാസകരമായിരുന്നു സില്‍വര്‍ കടമ്പയെന്ന് രാജേഷ് പറയുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയെത്തിയ കേമ്പില്‍ കഠിനമായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പരിശീലകരാണ് കേമ്പിനെത്തിയത്. ഇതിഹാസതാരങ്ങളും യു.എസ്.എ ടീം പരിശീലകരും പങ്കെടുത്ത കേമ്പ് മികച്ച അനുഭവമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

india

താജ്മഹലില്‍ ചോര്‍ച്ച; എഎസ്‌ഐ പ്രവര്‍ത്തനം ആരംഭിച്ചു

അന്വേഷണത്തില്‍ നിന്ന് മൂന്ന് പ്രധാന ആശങ്കകള്‍ ഉയര്‍ന്നുവന്നതായി എഎസ്‌ഐയുടെ റിപ്പോര്‍ട്ട്.

Published

on

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തെര്‍മല്‍ സ്‌കാനിംഗ് ഓപ്പറേഷനില്‍ താജ്മഹലിന്റെ താഴികക്കുടത്തില്‍ ഭൂമിയില്‍ നിന്ന് 73 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒഴുകുന്നത് കണ്ടെത്തി. അടുത്ത ആറ് മാസത്തേക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വെളിപ്പെടുത്തല്‍ വിശദമായ പരിശോധന ആരംഭിക്കാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചു.

പതിനേഴാം നൂറ്റാണ്ടിലെ യുനെസ്‌കോ ലോക പൈതൃക സ്മാരകത്തിന്റെ പതിവ് സംരക്ഷണ നിരീക്ഷണത്തിന്റെ ഭാഗമായി, ഘടനാപരമായ വിലയിരുത്തലിനായി ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയായ ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ് (ലിഡാര്‍) സര്‍വേയിലാണ് ഈ കണ്ടെത്തല്‍ നടന്നത്.

അന്വേഷണത്തില്‍ നിന്ന് മൂന്ന് പ്രധാന ആശങ്കകള്‍ ഉയര്‍ന്നുവന്നതായി എഎസ്‌ഐയുടെ റിപ്പോര്‍ട്ട്. ഒന്നാമതായി, പ്രധാന താഴികക്കുടത്തിന്റെ കല്ലുകള്‍ ബന്ധിപ്പിക്കുന്ന മോര്‍ട്ടാര്‍ കാലക്രമേണ വഷളായി, ഘടനാപരമായ സമഗ്രതയെ ദുര്‍ബലപ്പെടുത്തുന്നു.

രണ്ടാമതായി, താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. ഏറ്റവും ശ്രദ്ധേയമായി, താഴികക്കുടത്തിന്റെ മുകള്‍ഭാഗത്തുള്ള ഫിനിയല്‍ (പിനാക്കിള്‍), ഒരു ആന്തരിക ഇരുമ്പ് ദണ്ഡ് കൊണ്ട് പിന്തുണയ്ക്കുന്നു, നാശത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. തുരുമ്പെടുക്കുന്ന വടി വികസിച്ചു, ചുറ്റുമുള്ള മോര്‍ട്ടാര്‍ പൊട്ടുകയും ഘടനയെ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു.

താഴികക്കുടം നിലവില്‍ സ്‌കാര്‍ഫോള്‍ഡുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ദുര്‍ബലമായ പോയിന്റുകളുടെ ഭൗതിക വിലയിരുത്തലുകള്‍ നടത്താന്‍ ASI വിദഗ്ധരെ അനുവദിക്കുന്നു. അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിന് മുമ്പായി പരിശോധനാ ഘട്ടം ഏകദേശം 15 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Continue Reading

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

Trending