engineering
ഭൂമിയിലെ രാത്രിജീവിതത്തിന്റെ മനോഹരചിത്രം പങ്കിട്ട് നാസ
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.

അമേരിക്കന്‍ ബഹിരാകാശഗവേഷകസംഘടനയായ നാസ ഭൂമിയിലെ രാത്രി ചിത്രം പുറത്തുവിട്ടു. രാത്രിയിലെ വിളക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. രാത്രിയില്‍ വിവിധ നഗരങ്ങള്‍ വിളക്കുകളാല്‍ തെളിഞ്ഞുനില്ക്കുന്ന മനോഹരകാഴ്ചയാണ് ചിത്രത്തിലുള്ളത്. അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. യൂറോപ്പും വിളക്കുകള്‍ കൊണ്ട് തെളിഞ്ഞുനില്ക്കുന്നു.
ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ രാത്രിദൃശ്യം ഇതില്‍ കാണാം. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ വെളിച്ചം കാണുന്നു. യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വിവിധ നഗരങ്ങളുടെയും വെളിച്ചം ചിത്രത്തിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നാണ് ചിലരിതിനെ വിശേഷിപ്പിച്ചത്. 206ലെ ചിത്രമാണിതെന്നാണ് പറയുന്നത്. ഇളം നീലനിറമാണ് ഭൂമിക്ക്. നാസയുടെ ഉപഗ്രഹമാണ ്ചിത്രമെടുത്തത്. ഇത് വലിയ ഗവേഷണങ്ങള്‍ക്കും വിശകലനത്തിനും സഹായിക്കുമെന്നാണ് നിഗമനം.
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു. വൈദ്യുതിനിലച്ചതും മറ്റും ഇതിലൂടെ അറിയാനാകും. ഒരുദിവസത്തിനകം നാസയുടെ ട്വീറ്റില്‍ 25 ലക്ഷം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. ഹോ ,അല്‍ഭുതം ,നമ്മുടെ ഭൂമി എന്നാണ് ഒരാള്‍ കമന്റിട്ടത്.
engineering
രണ്ട് സെന്റ് ഭൂമിയില്‍ വീട് പണിയാനാകും. എല്ലാം കൂടി ചെലവ് വെറും 20 ലക്ഷം രൂപ !
താഴത്തെ നിലയില്‍ സിറ്റൗട്ട്, വിസിറ്റിംഗ് ഹാള്‍, കിച്ചന്, ബെഡ് റൂം എന്നിവ മതി. ഇതിന് എല്ലാംകൂടി പത്തുലക്ഷം രൂപയേ ചെലവ് വരൂ. 500 ചതുരശ്രയടിയില്‍ ഒതുങ്ങും.

വീട് പണിയെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുകയാണോ നിങ്ങള്‍. സ്ഥലത്തിന് ഇന്ന ്വലിയ വിലയാണ്. സെന്റിന് ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയെങ്കിലും വേണം വലിയ തെറ്റില്ലാത്ത ഇടത്തൊരു ഭൂമി കിട്ടാന്‍. അതിന് 50 ലക്ഷം ചെലവാക്കിയാല്‍ പിന്നെ വീടിനുള്ള പണമെവിടെനിന്ന് കണ്ടെത്തും? എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ഭൂമിയും വീടും കണ്ടെത്താനിതാ എളുപ്പവഴി. രണ്ട് സെന്റ് ഭൂമിയില്‍ വീട് പണിയാനാകും. എല്ലാം കൂടി ചെലവ് വെറും 20 ലക്ഷം രൂപ. മൂന്നുസെന്റില്‍ കുറവാണെങ്കില്‍ റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കേണ്ടെന്ന നിബന്ധനയുമുണ്ട്.
ഒരു സെന്റില്‍ മുകളിലേക്ക് അടക്കം രണ്ടുനില വീട് പണിയാവുന്നതാണ്. ഇതിന് മുറ്റം അധികം ഉണ്ടാവില്ലെന്ന കുറവ് മാത്രം. താഴെയും മുകളിലും ഓരോ ബെഡ് റൂമും കിച്ചനും ആയാല്‍ മുകളില്‍ വാടകക്ക് കൊടുക്കുകയുമാകാം. താഴത്തെ നിലയില്‍ സിറ്റൗട്ട്, വിസിറ്റിംഗ് ഹാള്‍, കിച്ചന്, ബെഡ് റൂം എന്നിവ മതി. ഇതിന് എല്ലാംകൂടി പത്തുലക്ഷം രൂപയേ ചെലവ് വരൂ. 500 ചതുരശ്രയടിയില്‍ ഒതുങ്ങും. ഇനി സൗകര്യം കൂട്ടണമെങ്കില്‍ മുകളില്‍ ഇതേ 500 ചതുരശ്രയടിക്ക് സമാനമായി വീട് പണിയാം. അതിലും ഇതേ പോലുള്ള സൗകര്യങ്ങളൊരുക്കിയാല്‍ സാധാരണവീടായി. മുകളില്‍ കിച്ചന് വേണ്ടെങ്കില്‍ അതിനെ ബെഡ് റൂമാക്കാം.
engineering
വീട് നിര്‍മാണത്തില്‍ നിലം തിരഞ്ഞെടുക്കേണ്ടതെങ്ങനെ ?
തറപ്പണി തീര്‍ന്നാല്‍ പിന്നീട് നല്ല നന വേണം. ഇനി ഒരു രണ്ടുമാസമെങ്കലും തറ ഉറയ്ക്കാന്‍ സമയം നല്‍കണം. ഇതിനിടയില്‍ തറ ഫില്ല് ചെയ്യാം

വീട് എല്ലാവരുടെയും ചിരകാലസ്വപ്നമാണ്. എവിടെയാണ് വീട് നിര്‍മിക്കേണ്ടത്? നല്ല ലൊക്കേഷനായിരിക്കണം അതിനായി തിരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും സൗകര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.അധികം നടക്കാതെയും പെട്ടെന്ന് പൊതുവാഹനം പിടിക്കാനാകുന്നതുമായിരിക്കണം വീടിരിക്കുന്ന സ്ഥലം. അതിനായി നാം ആദ്യം തെരഞ്ഞെടുക്കേണ്ടത് അധികം ഒറ്റപ്പെട്ടതല്ലാത്ത ഭൂമിയാണ്. പരിസരവാസികള്‍ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കണം. അതേസമയം തന്നെ നല്ല പെരുമാറ്റവും പ്രധാനമാണ്. പെട്ടെന്ന ്മറ്റൊരിടത്തുനിന്ന് വരുന്നവരെ അന്നാട്ടുകാര്‍ സ്വീകരിക്കണമെന്നില്ല. എന്നാല്‍ ഒരാഴ്ചയോ ഒരുമാസമോ കൊണ്ട് നല്ല അയല്ക്കാരനാകാന് നിങ്ങള്‍ക്ക് കഴിയും. ഇനി എങ്ങനെയാണ് ഭൂമി വാങ്ങേണ്ടത് എന്ന് നോക്കാം.
ഭൂമി എപ്പോഴും ചതുപ്പ് നിലത്തിലാകരുത് എന്നുറപ്പാക്കണം. ചതുപ്പിന് എത്രതന്നെ കല്ലിട്ടാലും ഉറപ്പ് കുറയും. ഉറച്ചതും പാറയുള്ളതുമായ ഭൂമിയാണ് തിരഞ്ഞെടുക്കേണ്ടത്. അവിടെ തറകെട്ടിയാല്‍ വീട് ഉലയാതെ ദീര്‍ഘകാലം നില്ക്കും. ഇതിനായി ആദ്യമേ തന്നെ ചെറിയൊരു ഭാഗത്ത് കുഴിച്ച് ബലം പരിശോധിക്കുക. വെള്ളക്കെട്ടുള്ളതും വയലും പരമാവധി ഒഴിവാക്കുകയാണ ്നല്ലത്. പറമ്പിനാണ് ഇന്ന് വിപണിയില്‍ വില കൂടുതല്‍. ഇതിന് കാരണം പെട്ടെന്ന ്വീട് പണിയാമെന്നതുതന്നെ.
വീട് പണിയുന്നതിന് മുമ്പ് എഞ്ചിനീയറെ കണ്ട് പ്ലാന്‍ വരപ്പിക്കണം. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ഭൂമിയുടെ ഉറപ്പ് പരിശോധിക്കേണ്ടത്. തറനിര്‍മാണം അതുകഴിഞ്ഞേ തുടങ്ങാകൂ. വലിയ മണിമാളികകള്‍ വയല്‍ പ്രദേശങ്ങളില്‍ പണിത് നിര്‍മാണത്തിലിരിക്കെ തകര്‍ന്നുപോയത് നാം കാണുന്നുണ്ട്. ഇതിന് വേണ്ടത് നല്ലൊരു എഞ്ചിനീയറെ സമീപിക്കുകതന്നെ. ലോണ്‍ കിട്ടുന്നതിനും നല്ല ഭൂമിക്കാണ് ബാങ്കുകള്‍ വിപണിവില ഉയര്ത്തിക്കണക്കാക്കുക. ഭൂമിയുടെ ഉറപ്പിന് ഇനി ചെയ്യേണ്ടത് ആദ്യംതന്നെ അടിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയാണ്. കോണ്‍ക്രീറ്റ ്ചെയ്ത ശേഷമേ തറപണി തുടങ്ങാകൂ. കോളം വാര്‍ക്കാനും നല്ല ആഴത്തിലുള്ള കുഴി ആവശ്യമാണ്. സാധാരണഭൂമിയില് രണ്ട്-രണ്ടര അടി താഴ്ചയില്‍ കുഴിയെടുക്കാം.
എന്നാല്‍ വയലുകളാണെങ്കില് ഇത് മൂന്നും നാലും അടി താഴ്ചവേണം. കല്ലിലാണ് തറ പണിയുന്നതെങ്കില്‍ ആദ്യമേ തന്നെ നാല് മൂലക്കലും വലിയ കല്ലുകള്‍ ഇടാന്‍ ശ്രദ്ധിക്കണം. പണിക്കാര് ഇത് ശ്രദ്ധിക്കണമെന്നില്ല. മുറികള്‍ വരുന്നയിടത്തും വലിയ കല്ലുകള്‍ ഇടണം. തറ കെട്ട് കഴിഞ്ഞാലുടന്‍ ബെല്‍റ്റ് വാര്‍ക്കാം. നാലിഞ്ച് കനത്തില്‍ മുതല്‍ മുകളിലോട്ട് എത്ര കനത്തിലും ആകാം. എന്നാല്‍ അധികം കനംവേണ്ട. കാശ് മുടക്കിയാല്‍ കരാറുകാരന് കാശ് കൂടുതല്ലഭിക്കുമെന്ന മാത്രമേ യുള്ളൂ. തറപ്പണി തീര്‍ന്നാല്‍ പിന്നീട് നല്ല നന വേണം. ഇനി ഒരു രണ്ടുമാസമെങ്കിലും തര ഉറയ്ക്കാന്‍ സമയം നല്‍കണം. ഇതിനിടയില്‍ തറ ഫില്ല് ചെയ്യാം.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
-
kerala3 days ago
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു