Connect with us

kerala

വിദ്വേഷ പ്രചാരണത്തിനെതിരായ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം: ഇ.ടി

വിദ്വേഷ പ്രചാരണത്തിന് എതിരായ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിന് എതിരായ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിദ്വേഷ പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുയാണ്. പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും സ്വയമേവ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ പ്രയോഗിക്കണമെന്നാണ് ആ പരാമര്‍ശത്തിലെ പ്രധാന കാര്യം. കേസെടുക്കാന്‍ കാലതാമസം വരുകയാണെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ കേസെടുക്കണമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ പറ്റി ഗൗരവമായ പരാമര്‍ശം കോടതി ഇതിലും ഇതിന് മുമ്പും നടത്തിയിട്ടുണ്ട്.

മാത്രമല്ല ഇവിടെ ഓരോ കള്ള കഥകള്‍ പറഞ്ഞുണ്ടാക്കി ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കാനുള്ള വഴി ഒരുക്കുന്നുതിനെ പറ്റിയൊക്കെ തന്നെ കോടതി പറഞ്ഞുവെന്ന് മാത്രമല്ല മോബ് ലിഞ്ചിങ്ങിന് എതിരായി നിയ നിര്‍മാണം തന്നെ വേണമെന്നും കോടതി പറഞ്ഞിരുന്നു. പല നിയമങ്ങളും ഉണ്ടാക്കുന്നത് കുഴപ്പം കുത്തിപൊക്കാന്‍ വേണ്ടി മാത്രമാണെന്ന പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്ന് പല ഘട്ടത്തിലും വന്നിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയത വളര്‍ന്ന് വരുന്നതിനെ പറ്റി കോടതി കൃത്യമായ അതിന്റെ ധാര്‍മിക രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കോടതി ഈ സമീപനങ്ങളല്ലാം പല ഘട്ടത്തിലും എടുത്തിട്ടുണ്ട് എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ യാതൊന്നും ചെയ്തിട്ടില്ല. നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ പറ്റി ധാരാളമായി കോടതികള്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. പക്ഷെ കേസ് എടുക്കേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതും കേന്ദ്ര ഗവണ്മെന്റും മറ്റു സംസ്ഥാന ഗവണ്മെന്റുകളുമാണ്. അവര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പരിശ്രമങ്ങളും ജാതിയും മതവും നോക്കി തങ്ങളുടെ സൗകര്യമുള്ളവര്‍ക്ക് അനുകൂലമായും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പ്രത്യയശാസ്ത്രങ്ങളോട് വിദ്വേഷപരമായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ ആ സര്‍ക്കാറുകള്‍ കാണിക്കുന്ന നിഷേധാത്മക നിലപാടും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. ഇ.ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി

Published

on

വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്‍കി.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending