Connect with us

News

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി മസ്‌ക്കത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‌ക്കത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു

Published

on

മസ്‌കത്ത്: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി മസ്‌ക്കത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍ പള്ളി ജംഗ്ഷനില്‍ പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ റഊഫ് ഭാര്യ തസ്നിമോള്‍ (33) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടത്.

മസ്‌ക്കത്തിലുള്ള അബ്ദുല്‍ റഊഫാണ് ഭര്‍ത്താവ്. മസ്‌ക്കത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. ഇന്നലെ വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

കൊല്ലിയില്‍ മനാഫ് കുഞ്ഞിമുഹമ്മദ്-ഖദീജ ദമ്പതികളുടെ മകളാണ്.നാല് മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending