Culture
മുസ്‌ലിം ഉന്മൂലനം: മ്യാന്മര്‍ സേനയെ വെള്ളപൂശി സൂകി

യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിഷേധിച്ചു. മ്യാന്മറില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് സൂകി രംഗത്തെത്തിയിരിക്കുന്നത്.
റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ ജീവിക്കുന്ന റാഖിന്‍ സ്‌റ്റേറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ അവിടെ നടക്കുന്ന സൈനിക നടപടിയെ വിശേഷിപ്പിക്കാന്‍ വംശീയ ഉന്മൂലനമെന്ന പദം ഉപയോഗിക്കുന്നത് ശരയില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂകി വ്യക്തമാക്കി. നൂറുകണക്കിന് മുസ്്‌ലിംകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്ത സൈനിക നടപടിയെ വെള്ളപൂശാനാണ് സൂകി അഭിമുഖത്തില്‍ ഉടനീളം ശ്രമിച്ചത്. മുസ്്‌ലിംകള്‍ തന്നെയാണ് മുസ്്‌ലിംകളെ കൊല്ലുന്നതെന്നാണ് സൂകിയുടെ വിചിത്രമായ പുതിയ കണ്ടുപിടുത്തം. വിഭജിച്ചുനില്‍ക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്. ഈ വിടവ് നികത്താന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങിയ ശേഷം 75,000 റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. കുട്ടികളടക്കമുള്ള നിരപരാധികളെ സൈന്യം കൂര്രമായി കൊലപ്പെടുത്തുകയും മുസ്്‌ലിം സ്ത്രീകള്‍ കൂട്ടബലാത്സത്തിനിരയാവുകയും ചെയ്‌പ്പോഴെല്ലാം സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ സൂകി മൗനം പാലിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരമണമായ കൂട്ടക്കുരുതിയെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന് സൂകിയുടെ മറുപടി ഇങ്ങനെയായിരുന്നു: 2013 മുതല്‍ ഇതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നോട് ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഞാന്‍ ഒന്നും മിണ്ടുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ എന്നെക്കിട്ടില്ല. ആളുകള്‍ ആവശ്യപ്പെടുന്നതുപോലെ ഏതെങ്കിലും സമുദായങ്ങളെ അപലപിക്കാനും ഞാന്‍ ഇല്ലെന്ന് സൂകി വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ മേഖലയില്‍ സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഐക്യരാഷ്ട്രസഭ തെളിവുകള്‍ നിരത്തി ആവര്‍ത്തിക്കുമ്പോഴും സൈനികരുടെ ക്രൂരതകള്‍ക്കുനേരെ കണ്ണടക്കുകയാണ് സൂകി ചെയ്യുന്നത്. സൈനികരുടെ ബലാത്സംഗത്തിനിരയായിക്കൊണ്ടിരുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലിനുവേണ്ടി കരഞ്ഞതിന് പട്ടാളക്കാര്‍ കുത്തിക്കൊന്ന സംഭവം യു.എന്‍ മനുഷ്യവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യു.എന്‍ തെളിവുകള്‍ മുന്നിലിരിക്കുമ്പോഴും സൈനിക നടപടിയെ എതിര്‍ത്തുകൊണ്ട് ഒരു വാക്കുപോലും പറയാന്‍ സൂകി അഭിമുഖത്തില്‍ തയാറായില്ല. ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും പീഡിപ്പിക്കാനും ഭരണകൂടം സൈനികര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പകരം റാഖിനിലേക്ക് പോയി പോരാടാനാണ് തങ്ങള്‍ പറഞ്ഞതെന്നായിരുന്നു സൂകിയുടെ പ്രതികരണം. സൈനിക കാര്യങ്ങള്‍ സൈനികര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് മ്യാന്മര്‍ ഭരിക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളോട് മുന്‍ പട്ടാള ഭരണകൂടങ്ങളെക്കാള്‍ വലിയ നിഷേധാത്മക നിലപാടാണ് സൂകിയുടെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി