Connect with us

india

മധ്യപ്രദേശില്‍ കേരളസ്റ്റോറിക്ക് നികുതി ഒഴിവാക്കി: നികുതി ഒഴിവാക്കുമെന്ന് ഉത്തര്‍പ്രദേശും

Published

on

കേരളസ്‌റ്റോറി വിവാദസിനിമക്ക് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വിനോദനികുതി ഒഴിവാക്കി. ചിത്രം പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും തീവ്രവാദമാണ് അത് പറയുന്നതെന്നും പ്രധാനമന്ത്രിതന്നെ പറഞ്ഞ പശ്ചാത്തലത്തിലാണിത്. പശ്ചിമബംഗാളില്‍ സിനിമ നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കേരളത്തെ അപമാനിക്കുന്നതാണ് സിനിമ എന്നുപറഞ്ഞാണിത്. എന്നാല്‍ കേരളസര്‍ക്കാര്‍ സിനിമ നിരോധിക്കുകയുണ്ടായില്ല. നികുതി ഒഴിവാക്കുമെന്ന് ഉത്തര്‍പ്രദേശും പ്രഖ്യാപിച്ചു.

india

പത്ത് മണിക്കൂറിൽ 40ലക്ഷം കാഴ്ചക്കാരുമായി ധ്രുവ് റാഠിയുടെ പുതിയ വീഡിയോ

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

Published

on

ബി.ജെ.പിക്ക് തലവേധനയായി ധ്രുവ് റാഠി. യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന പുതിയ വീഡിയോക്ക് പത്ത് മണിക്കൂറില്‍ 40 ലക്ഷം കാഴ്ച്ചക്കാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

പുതിയ വീഡിയോയില്‍ മോദിയുടെ ഏകാധിപത്യവും, ഇരട്ട വ്യക്തിത്വവും, അവസരവാദത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. തന്നെ പുകഴ്ത്തുന്നവരെ കൂടെ നിര്‍ത്തുകയും തള്ളിപ്പറയുന്നവരെ തുരത്തുകയും ചെയ്യുന്ന മോദിയുടെ ചരിത്രവും, വാര്‍ത്തകളും, ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട് വീഡിയോയില്‍.

1996ല്‍ മനശാസ്ത്രജ്നനായ ആശിഷ് നന്ദിയും മോദിയും തമ്മില്‍ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസരവാദവും ഒരേ കാര്യത്തില്‍ വിവിധയിടങ്ങളില്‍ മോദി സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില്‍ പറയുന്നു. ഒരേ സമയം മുസ്‌ലിംകളെ തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്ന മോദിയുടെ ഇരട്ട മുഖത്തെയും വീഡിയോയില്‍ തുറന്നു കാണിക്കുന്നുണ്ട്.

ട്രാവല്‍ വ്ലോഗുകള്‍ ചെയ്താണ് യൂട്യൂബിലേക്ക് ധ്രുവ് എത്തുന്നത്. പിന്നീട് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ധ്രുവ്.

Continue Reading

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

Trending