kerala
അരിക്കൊമ്പന് വീണ്ടും കുമളിക്ക് സമീപം; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റര്‍ അകലെ
കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു.

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.
കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു.
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന് ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന് ജോസിനാണ് മര്‍ദനമേറ്റത്.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന് ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
kerala
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.
പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
-
kerala20 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു