News
സഊദി വിസ: സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത ടെസ്റ്റ് പാസാകണം
സഊദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ചില പ്രൊഫഷനുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത തെളിയിക്കണമെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍.

സഊദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ചില പ്രൊഫഷനുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത തെളിയിക്കണമെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍. വിസയടിക്കണമെങ്കിന്‍ യോഗ്യത ടെസ്റ്റ് പാസാകണം.
29 തൊഴിലുകള്‍ ലിസ്റ്റ് ചെയ്തുവെങ്കിലും ഇലക്ട്രിഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍, എ സി ടെക്‌നിഷ്യന്‍, ഓട്ടോമാറ്റിവ് മെക്കാനിക്ക്, ഓട്ടോമാറ്റിവ് ഇലക്ട്രിഷ്യന്‍ തുടങ്ങിയ പ്രൊഫഷനുകള്‍ക്കാണ് ഇപ്പോള്‍ യോഗ്യത പരീക്ഷ പാസാകേണ്ടതെന്ന് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതായാണ് വിവരം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ വിസയില്‍ വരുന്നവര്‍ക്കാണ് വെബ്‌സൈറ്റ് വഴി ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് ഇതിന്റെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രണ്ടിടത്തും രണ്ട് വീതം സെന്ററുകളാണുള്ളതെന്നുമാണ് ഈ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ഏതെല്ലാം തൊഴിലുകള്‍ക്കാണ് യോഗ്യത പരീക്ഷ എഴുതേണ്ടതെന്നും എന്തൊക്കെയാണ് യോഗ്യതയായി കാണിക്കേണ്ടതെന്നും വരും ദിവസങ്ങളില്‍ വ്യക്തത വരും .
അതേസമയം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത ടെസ്റ്റ് പാസാകണമെന്നും അല്ലാത്തവ സ്വീകരിക്കില്ലെന്നും ട്രാവല്‍ ഏജന്റുമാര്‍ക്ക് കോണ്‍സുലേറ്റ് വിവരം നല്‍കിയിതായും റിപ്പോര്‍ട്ടുണ്ട്.
News
ഫ്രാന്‍സിനും യുകെയ്ക്കും പിന്നാലെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കാനഡ
അടുത്ത ദിവസങ്ങളില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറി.

സെപ്റ്റംബറില്‍ കാനഡ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറി.
ഇസ്രാഈല്‍ വെടിനിര്‍ത്തലിനും മറ്റ് വ്യവസ്ഥകള്‍ക്കും സമ്മതിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യുകെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയുടെ പ്രഖ്യാപനം.
കാനഡയുടെ പ്രഖ്യാപനം ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. മിക്ക രാജ്യങ്ങളും – യുഎന്നിന്റെ 193 അംഗരാജ്യങ്ങളില്‍ 147 എണ്ണവും – ഔദ്യോഗികമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു.
വരാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കാനഡ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കാര്‍ണി പറഞ്ഞു.
”ഗസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ തോത് അസഹനീയമാണ്, അത് അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്,” കാര്‍ണി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രഖ്യാപനത്തെക്കുറിച്ച് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി താന്‍ ബുധനാഴ്ച സംസാരിച്ചിരുന്നതായി കാര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാനഡയുടെ അടുത്ത സഖ്യകക്ഷികളായ യുകെയും ഫ്രാന്‍സും കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ സ്വന്തം പ്രസ്താവനകളുമായി രംഗത്തെത്തിയത് മുതല്‍ ഫലസ്തീന്‍ രാഷ്ട്രപദവിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദത്തിലായിരുന്നു.
200 ഓളം മുന്‍ കനേഡിയന്‍ അംബാസഡര്‍മാരും നയതന്ത്രജ്ഞരും ചൊവ്വാഴ്ച ഒരു ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കാര്‍ണിയോട് ആവശ്യപ്പെട്ട് ഒരു കത്തില്‍ ഒപ്പുവച്ചു.
യുകെയുടെയും ഫ്രാന്‍സിന്റെയും പ്രഖ്യാപനങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടോ, അതോ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, കാനഡ സ്വന്തം വിദേശ നയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് കാര്‍ണി പ്രതികരിച്ചു.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.
india
കന്യാസ്ത്രീകളുട അറസ്റ്റ്; ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.
നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര്‍ തിവാരി പറഞ്ഞു.
സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു
-
india3 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
kerala3 days ago
പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റു; ക്ഷീരകര്ഷകന് ദാരുണാന്ത്യം