Connect with us

kerala

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി.

Published

on

മലപ്പുറം: എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മ്മല്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്‍ നടപടിയെടുത്തത്. സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ‘കോള്‍ഗേറ്റ്’ ടൂത്ത് പേസ്റ്റ് വാങ്ങിയത്. എം.ആര്‍.പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്.

അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ സാധനം നല്‍കാനാകുവെന്നും പരാതിക്കാരന് വേണമെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. സ്‌കാനര്‍ ഉപയോഗിച്ചു നല്‍കുന്ന ബില്ലായതിനാല്‍ ബില്ലില്‍ പിഴവില്ലെന്നും പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നല്‍കിയ കോള്‍ഗേറ്റ് അല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജപരാതി നല്‍കിയതാണെന്നുമാണ് എതിര്‍കക്ഷി ബോധിപ്പിച്ചത്.

മാത്രമല്ല സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളോട് പെരുമാറുന്നത് സംബന്ധിച്ച് പരിശീലനം നല്‍കാറുണ്ടെന്നും ബോധിപ്പിച്ചു. എന്നാല്‍ പരാതിക്കാരന്റെ അനുഭവം ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുത് എന്നിതിന്റെ ഉദാഹരണമാണെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അധിക വില ഈടാക്കിയത് തിരിച്ചു നല്‍കുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കോടതി ചെലവ് ഇനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കണമെന്നും അല്ലാത്ത പക്ഷം ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

kerala

നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്

കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്

Published

on

തിരുവനന്തപുരം∙ സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.

മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ്പ കണ്ടെത്തിയതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പ സ്ഥിരീകരണത്തിനായി അയച്ച സാംപിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിനു മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ചു പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. മലപ്പുറത്തെ രോഗിയുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ടു കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്നു വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്ന പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം.

കഴിഞ്ഞ മാസം 25, 26 തീയതികളിലാണു നിപ്പ ബാധിച്ച രണ്ടു പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടെയ്‍ൻമെന്റ് സോണുകള്‍ കലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടെയ്‍ൻമെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

 

Continue Reading

kerala

‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്

മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു

Published

on

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ ആണ് പരാതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ചയും മനുഷ്യാവകാശ ലംഘനവും എന്ന് പരാതിയിൽ പറയുന്നു.

മന്ത്രിയുടെയും ഉദ്യോഗസ്ഥന്റെയും നിലപാട് കാരണമാണ് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതിരുന്നത് എന്ന് പരാതിയിൽ ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Continue Reading

kerala

സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരായ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ”അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്. കാരണം, അഭിപ്രായ സ്വാതന്ത്ര്യംപോലും ഇല്ല. ഒരേ പന്തിയിൽ രണ്ട് സമീപനം എന്ന് പറഞ്ഞപോലെയായി. ഇതിന് മുമ്പ് എത്ര അധ്യാപകർ ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും.

അവർക്കൊക്കെയും സസ്പെൻഷൻ എന്ന നടപടി ഇതിന് മുമ്പ് കേരളത്തിൽ പതിവുണ്ടോ. ഇത് പക്ഷപാതപരമായ നടപടിയായിപ്പോയി”- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള പ്രാർത്ഥനകൾ സ്‌കൂളുകളിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”അതിലൊക്കെ ചർച്ച ആവശ്യമുണ്ട്. കേരളത്തിൽ ഇടതുപക്ഷ അഭിപ്രായം മാത്രം നടപ്പിലാക്കാൻ ഒക്കില്ല”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Continue Reading

Trending