crime
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരെ വളഞ്ഞിട്ടു മര്‍ദിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അക്രമം.
കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ നൽകാൻ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
crime
‘ഒന്നല്ല, രണ്ടുപേരെ കൊന്നു’; പുതിയ വെളിപ്പെടുത്തലുമായി മുഹമ്മദലി, രണ്ടാം കൊലപാതകം നടന്നത് കോഴിക്കോട് ബീച്ചില്‍

മലപ്പുറം: പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.
എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്‍ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.
ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്‍ മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോള്‍ നാട്ടിലുണ്ടായിരുന്നില്ല. മകന്‍ മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരന്‍ പറഞ്ഞു. മകന്‍ മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.
crime
മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘം ദുബൈയില്‍ പിടിയിലായി

ദുബൈ: മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് രുചിയുള്ള മധുരപലഹാരങ്ങള്‍ പ്രോത്സാഹിപ്പിച്ച 10 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ 15 പേരടങ്ങുന്ന സംഘത്തെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്.
കൂടാതെ ‘ഡ്രഗ്‌സ് ഫ്‌ളേവര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനില്‍ 48 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 2,448,426 ദിര്‍ഹം വിലമതിക്കുന്ന 1,174 ഗുളികകളും പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. മ യക്കുമരുന്ന് വില്‍പ്പനക്കാരുടെ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ല ക്ഷ്യത്തോടെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നടന്ന മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പ്രദര്‍ശനത്തിനി ടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്സ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറസ്റ്റ് കാര്യം അറിയിച്ചത്.
ഇന്റര്‍നാഷണല്‍ ഹെമായ സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അബ്ദുള്‍ റഹ്‌മാന്‍ ഷെരീഫ് അല്‍ മഅമരി, സുരക്ഷാ മാധ്യമ വകുപ്പ് ഡയറക്ടര്‍ മനാ ല്‍ ഇബ്രാഹിം, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്സിന്റെ സൂക്ഷ്മമായ നിരീക്ഷണ ഫലമായാണ് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് ബ്രിഗേഡിയര്‍ അബ്ദുള്‍ റഹ്‌മാന്‍ ഷെരീഫ് അല്‍ മഅമരി പറഞ്ഞു.
പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളില്‍ മയക്കുമരുന്നും സൈക്കോ ആക്റ്റീവ് വസ്തുക്കളും അടങ്ങിയ ‘മധുരപലഹാര ങ്ങളും ച്യൂയിംഗ് ഗമ്മും’ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് സംഘം ഇവ വില്‍പ്പന നടത്തിയിരുന്നത്. ഇവരെ അറസ്റ്റ് ചെയ്യുകയും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തത് കുറ്റകൃത്യങ്ങ ള്‍ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ബ്രിഗേഡിയര്‍ അല്‍മഅമരി പറഞ്ഞു.
അത്യാധുനിക കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലുള്ള പ്രാവീണ്യമുള്ള വിദഗ്ദ സംഘവും അടങ്ങുന്ന ദുബൈ പോലീസിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ മയക്കുമരുന്നുകളുടെയും സൈക്കോ ആക്റ്റീവ് വസ്തു ക്കളുടെയും പ്രചാരണം സമൂഹങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മനല്‍ ഇബ്രാഹിം പറഞ്ഞു. ജാഗ്രതയുടെയും അവബോധത്തിന്റെയും ആവശ്യകത പരമപ്രധാനമാണ്. അപരിചിതരില്‍ നിന്നുള്ള അജ്ഞാത സന്ദേശങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇ-ക്രൈം പ്ലാറ്റ്ഫോം അല്ലെങ്കില്‍ ദുബായ് പോലീസ് ആപ്പിലും ദുബായ് പോലീസ് വെബ്സൈറ്റിലും ലഭ്യമായ ‘പോലീസ് ഐ’ സേവനം വഴി അത്തരം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ചില മധുരപലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ മീഡിയ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ചില രാജ്യങ്ങളില്‍ നിയമാനുസൃതമാണെങ്കിലും കമ്മ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ യുഎഇയില്‍ നിയമം മൂലം നിരോധിച്ചിരിക്കുന്ന മയക്കുമരുന്ന് വസ്തുക്കള്‍ ചില മധുരപലഹാരങ്ങളില്‍ അടങ്ങിയിരിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിശ്വസനീയമായ വെബ്സൈറ്റുകളില്‍ നിന്നോ വിശ്വസനീയമാ യ ഉറവിടങ്ങളില്‍ നിന്നോ മാത്രമേ കുട്ടികള്‍ക്കായി മധുരപലഹാരങ്ങള്‍ വാങ്ങാവൂ എന്നും അവയുടെ ചേരുവകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും മനല്‍ മാതാപിതാക്കളോട് ഉപദേശിച്ചു.
കൂടാതെ, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ പ്രചാരണങ്ങളിലൂടെയും പൊതുജന അവബോധം വളര്‍ത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു
crime
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു

ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരി എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രതി ജോസ് മോൻ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ ഒരു മുറിവ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എയ്ഞ്ചലിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയായിരുന്നു.
വളരെ നാളുകളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു എയ്ഞ്ചൽ. അതിനാൽ ഭർത്താവുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലായിരുന്നു കുടുംബം. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി ജോസ് മോൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് മണ്ണന്തല പൊലീസ്.
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala3 days ago
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നുമിരിക്കുന്നത് പ്രതിസന്ധി
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായില്ലെന്ന് സമ്മതിച്ച് യു.എസ്
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
india3 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍