Connect with us

FOREIGN

സ്‌കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ 33കാരന് ദാരുണാന്ത്യം

Published

on

ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്കില്‍ നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിലേക്ക് 4000 അടി ഉയരത്തില്‍ നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന്‍ എന്ന് മാത്രമാണ് നിലവില്‍ പുറത്ത് വന്നിട്ടുള്ള വിവരം. സ്കൈവാക്കിന്‍റെ പുറത്തേക്ക് എത്തി വലിഞ്ഞ് നോക്കുന്നതിന് ഇടയിലാണ് യുവാവ് ഗര്‍ത്തത്തിലേക്ക് വീണതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ ആദ്യവാരത്തിലാണ് അപകടമുണ്ടായത്. മൊഹാവേ കൌണ്ടി ഷെരീഫിന്‍റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്‍റെ അരികിലേക്ക് ഒരാള്‍ പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്. പിന്നാലെ തന്നെ റോപ് റെസ്ക്യൂ വിഭാഗത്തിന് സന്ദേശം ലഭിച്ചെങ്കിലും അതിനോടകം യുവാവ് ഗര്‍ത്തത്തിലേക്ക് വീണിരുന്നു. ഹെലികോപ്ടര്‍ അടക്കമുള്ളവ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരിസോണയിലെ വടക്കന്‍ മേഖലയിലെ ഗോത്ര വര്‍ഗക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ഹുലാപൈ എന്ന ഗോത്ര വര്‍ഗക്കാരാണ് ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്ക് നിയന്ത്രിക്കുന്നത്. 2007 മുതല്‍ 10 ദശലക്ഷം ആളുകളാണ് ഈ സ്കൈ വാക്ക് കാണാനെത്തിയതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

FOREIGN

വിവാഹ ധനസഹായവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ഒപ്പരം‘ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്തു

കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.

Published

on

റംസാനിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അനുമോദനവും ഫാമിലി മീറ്റും സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹത്തിന് ധനസഹായവും, ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വളരെ നല്ല മാതൃകപരമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി നിലവിൽ വന്നു, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയത് എന്നും അതിൽ എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്, കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച “ഒപ്പരം” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പൈക്ക.

നസീമു റഹ്മ, ടീ വിത്ത് ടോക്ക് ഫാമിലി മീറ്റ് മാമാങ്കം എന്നീ സെക്ഷനുകളിലായി പരിപാടി തുടർന്നു

ഷാർജ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെയും ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ടീമിന്റെയും സഹായം പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു, നസീമു റഹ്മ വിവാഹ ധനസഹായ ഫണ്ട് പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച, പ്രവർത്തകസമിതി അംഗവും ഇരുപതാം വാർഡ് പ്രതിനിധിയുമായ ആബിദ് ഷാർജയ്ക്ക് കൈമാറി,

മാമാങ്കം സെക്ഷനിൽ വച്ച് റംസാൻ ഒന്നു മുതൽ 28 വരെ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ, സമീർ തൈവെളപ്പ്, കാദർ അർക്ക, ആബിദ് ഷാർജ എന്നിവർക്കുള്ള സമ്മാനം ഷാർജ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നൽകി, മുഴുവൻ മത്സരാർത്ഥികൾക്കും പഞ്ചായത്ത് കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു,

ഹൃസ്യ സന്ദർശനാർത്ഥം ഷാർജയിൽ എത്തിയ സൗദി കിഴക്കൻ പ്രാവശ്യ കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ആലംപാടിക്ക് ഒപ്പരം വേദിയിൽ വെച്ച് സ്വീകരണം നൽകി

ടീ വിത്ത് ടോക്കിൽ വെച്ച് ഹൃസ്യ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ, പതിനാറാം വാർഡ് മുസ്ലിം ലീഗ് മുതിർന്ന അംഗവും, പ്രവർത്തകസമിതി അംഗം ഫൈസൽ ന്യൂ ബേവിഞ്ചയുടെ പിതാവുമായ കോവ്വൽ അബ്ദുൽ ഖാദർ എന്നവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി,

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് അത്ഭുതപ്പെടുത്തിയ കൊച്ചു ബാലൻ, ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി റൗഫ് ഖാസി ആലംപാടിയുടെ മകനും ഹിഫ്ള് വിദ്യാർത്ഥിയുമായ റാസ റൗഫ്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം ഫാമിലി മീറ്റ് സെക്ഷൻ വേദിയിൽ വെച്ച് നൽകി

പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് എം എസ് ശരീഫ് പൈക്ക അധ്യക്ഷതവഹിച്ച യോഗം, ഷാഫി കുന്നിൽ ബേവിഞ്ച സി കെ കാദർ ഫൈസൽ ന്യൂ ബേവിഞ്ച ആബിദ് ഷാർജ റസാഖ് മിനിസ്റ്റേറ്റ് ഖാദർ അർക്ക മൊയ്തീൻ ബോംബെ സലാം ബബ്രാണ ഫാറൂഖ് വെള്ളൂറടുക്ക അഷ്റഫ് ബബ്രാണ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു..

Continue Reading

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending