india
രണ്ട് നിയമങ്ങള്‍ അല്ല, ആയിരത്തോളം നിയമങ്ങള്‍: മോദിയുടെ വാക്കുകള്‍ ധ്രുവീകരണം ലക്ഷ്യമിട്ട്
വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.

കെ.പി ജലീല്‍
പ്രതിപക്ഷഐക്യത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവരെ തമ്മിലടിപ്പിക്കുകയും മുന്‍കാലങ്ങളെ പോലെ വര്‍ഗീയധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമവുമാണ് പ്രധാനമന്ത്രി മോദിയുടെ ഏകസിവില്‍കോഡ് പരാമര്‍ശം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബൂത്ത്തല പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഏകസിവില്‍കോഡ് വിഷയം പുറത്തെടുത്തിട്ടത്. മുമ്പുതന്നെ ഇരുപത്തിരണ്ടാം ലോ കമ്മീഷനും വിഷയം ഉയര്‍ത്തിവിട്ടിരുന്നു. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇതിനായി പറയുന്ന ന്യായം. എന്നാല്‍ മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞ ‘ഒരു വീട്ടില്‍ രണ്ട് നിയമങ്ങള്‍’ എന്നത് കൊണ്ട് വര്‍ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.
ഹൈന്ദവവിഭാഗങ്ങളില്‍ നൂറുകണക്കിന് ജാതികളും ഉപജാതികളും ഗോത്രവര്‍ഗങ്ങളും ഉണ്ടെന്നിരിക്കെയാണ് മോദി രണ്ട് നിയമം എന്ന് പറഞ്ഞ് വിഷയത്തെ മുസ്ലിംവിരുദ്ധമാക്കി അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിംകള് മാത്രമല്ല, നിരവധി വിഭാഗങ്ങള്‍ അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുമ്പോള്‍ എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ എന്ന് പറയാനാകുക?ഏകിസിവില്‍കോഡ് നടപ്പാക്കുകയാണെങ്കില്‍തന്നെ ഏത് മതത്തിന്റെ നിയമമാണ് എല്ലാ വിഭാഗങ്ങള്‍ക്കുമായി നടപ്പാക്കുക എന്ന ചോദ്യമാണുയരുന്നത്. വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന്റെ കാര്യത്തിലും മുത്തലാഖിന്റെ കാര്യത്തിലും ഇതേ അടവ് തന്നെയാണ് മോദിയും കൂട്ടരും പയറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു അത്. ഭൂരിപക്ഷസമുദായങ്ങളെ മുസ്ലിംകള്‍ക്കെതെരായി തിരിക്കുക എന്നതായിരുന്നു തന്ത്രം. രണ്ട് നിയമങ്ങള്‍ എന്ന് പറഞ്ഞതിലൂടെ മുസ്ലിംകളുടെ വ്യക്തിനിയമങ്ങളാണ് പ്രശ്നമെന്നും അതിനെതിരാണ് ഏകസിവില്‍ നിയമമെന്നും വരുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്.
നിര്‍ദേശകതത്വങ്ങളില്‍ മദ്യനിരോധനം, സാര്‍വത്രിക സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മതവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ബി.ജെ.പി പുറത്തെടുത്തിട്ടിരിക്കുന്നത്. ലക്ഷ്യം വ്യക്തം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ. മൂന്നാമതും അധികാരത്തിലെത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. മോദിക്കെതിരെ ബി.ജെ.പിയില്‍ ഉയര്‍ന്നിരിക്കുന്ന ഉള്‍പോരും തടുക്കുക ഇതിന് പിന്നിലെ ലക്ഷ്യമാണ്.
ഇതോടെ രാജ്യത്തെ ചര്‍ച്ചകള്‍ ഇതിലേക്ക് വലിച്ചിഴക്കുകയും രാജ്യത്തിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിക്കൊള്ള , കുത്തകവല്കരണം തുടങ്ങിയവയില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. മണിപ്പൂര്‍ കലാപത്തെ വാര്‍ത്തകളില്‍നിന്ന് തമസ്കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആംആദ്മി പാര്‍ട്ടി തത്വത്തില്‍ ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നുവെന്ന് പറയുകയും കോണ്‍ഗ്രസ് ആലോചിച്ചുതീരുമാനമെടുക്കും എന്നുപറയുകയും ചെയ്തത് ബി.ജെ.പിയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുകയാണ്.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
india
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
ദുബായില്‍ നിന്ന് കടത്തിയ 15 കിലോയോളം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ സിനിമാ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. ദുബായില്‍ നിന്ന് കടത്തിയ 15 കിലോയോളം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. ഏകദേശം 12.56 കോടി രൂപയായിരുന്നു സ്വര്‍ണത്തിന് വില.
അറസ്റ്റിനെത്തുടര്‍ന്ന്, രന്യ നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചു, പക്ഷേ കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു. ഏപ്രില്‍ 22 ന് സര്‍ക്കാര്‍ COFEPOSA എന്ന കര്‍ശനമായ നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തെ ശിക്ഷാ കാലയളവില്‍ അവര്‍ക്ക് ജാമ്യം നല്‍കില്ലെന്ന് അവരുടെ കേസ് കൈകാര്യം ചെയ്യുന്ന ഉപദേശക ബോര്‍ഡ് വിധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 34 തവണ രന്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ രണ്ടു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയോളം പണവും കണ്ടെത്തി.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍