News
കപ്പിലേക്ക് സെമി ദൂരം; സാഫ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും.
ബെംഗളുരു:സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും. കുവൈറ്റ് ശക്തരായാണ് സെമി ഫൈനല്‍ യോഗ്യത നേടിയതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അവരെ നേരിടാന്‍ യോഗ്യത സ്വന്തമാക്കിയിരിക്കുന്നത്. ഗോള്‍വേട്ടക്കാരാണ് കുവൈറ്റുകാര്‍. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ സ്വന്തമാക്കിയവര്‍. ആദ്യ മല്‍സരത്തില്‍ നേപ്പാളിനെ 3-1 ന് വീഴ്ത്തിയ ഗള്‍ഫ് സംഘം രണ്ടാം മല്‍സരത്തില്‍ നാല് ഗോളിന് പാക്കിസ്താനെയും തകര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ അവരെ ഇന്ത്യ വിരട്ടി. ഭാഗ്യത്തിനാണ് അവര്‍ സമനില സ്വന്തമാക്കിയത്. മല്‍സരത്തിന്റെ അവസാനം വരെ ഒരു ഗോളിന് ഇന്ത്യയായിരുന്നു ലീഡില്‍. അവസാനത്തില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലായിരുന്നു സമനില സ്വന്തമാക്കിയത്. അതേ സമയം ബംഗ്ലാദേശ് ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളിന് ലെബനോണിന് മുന്നില്‍ അടിയറവ് പറഞ്ഞവരാണ്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ മാല ദ്വിപിനെ 3-1 ന് തകര്‍ത്താണ് കരുത്തരായത്. അവസാന മല്‍സരത്തില്‍ കടവുകള്‍ 3-1 ന് ഭൂട്ടാനെയും വീഴ്ത്തിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.
രണ്ടാം സെമിയില്‍ ഇന്ത്യക്കും കാര്യമായ വെല്ലുവിളിയുണ്ട്. ലെബനോണ് ഫിഫ റാങ്കിംഗില്‍ മാത്രമല്ല ഇന്ത്യക്ക് മുന്നിലുള്ളത്. മുന്‍നിരയില്‍ അവരുടെ മൂന്ന് താരങ്ങള്‍ അപകടകാരികളാണ്. ഇത് വരെ സന്ദേശ് ജിങ്കാന് നയിക്കുന്ന ഇന്ത്യന്‍ പ്രതിരോധം കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് ലെബനോണ് മുന്‍നിരക്കാര്‍ അതിവേഗം വരുമ്പോള്‍ പ്രതിരോധത്തിന് വലിയ ജോലിയുണ്ടാവും.
ഇത് വരെ കളിച്ച മല്‍സരങ്ങളിലെ ആത്മവിശ്വാസമാണ് ടീമിന്റെ ഊര്‍ജ്ജമെന്ന് നായകന് സുനില്‍ ഛേത്രി വ്യക്തമാക്കി. കുവൈറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെക്കാള്‍ കരുത്തരാണ്. കുവൈറ്റിനെതിരെ നിര്‍ണായക വിജയവും അത് വഴി ഗ്രൂപ്പിലെ ആദ്യ സ്ഥാനവും ടീമിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അവസാനത്തിലാണ് സമനില സമ്മതിക്കേണ്ടി വന്നത്. ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ കിരീടം സ്വന്തമാക്കി വിശ്രമത്തിന് നില്‍ക്കാതെയാണ് ഇന്ത്യ സാഫ് കപ്പിലെത്തിയത്. ബെംഗളുരുവില്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. ടീം നന്നായി ഇണങ്ങിയിട്ടുണ്ട്. ലെബനോണിനെതിരെ ഏറ്റവും മികച്ച പ്രകടനവും നായകന് വാഗ്ദാനം ചെയ്യുമ്പോള്‍ പ്രശ്നം പരിശീലകന് ഇന്നും പുറത്ത് എന്നതാണ്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമോക്ക് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം രണ്ട് തവണയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. പാക്കിസ്താനെതിരായ ആദ്യ മല്‍സരത്തിന്റെ അവസാനത്തില്‍ ചുവപ്പില്‍ പുറത്തായ കോച്ചിന് രണ്ടാം മല്‍സരത്തില്‍ ടീമിനൊപ്പം എത്താനായിരുന്നില്ല. ആ സസ്പെന്ഷന് പൂര്‍ത്തിയാക്കി കുവൈറ്റിനെതിരായ മൂന്നാം മല്‍സരത്തിനിറങ്ങി. ആ മല്‍സരത്തിന്റെ അവസാനത്തിലും ചുവപ്പ് കണ്ട് പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ അദ്ദേഹം പുറത്ത് തന്നെ ഇരിക്കേണ്ടി വരും. പക്ഷേ ടീമിന്റെ ശക്തി മൈതാനത്ത് കാണാമെന്നാണ് സ്റ്റിമോക് വ്യക്തമാക്കുന്നത്.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
kerala
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ കേരളം
ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.
വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്മാന് നിസാര്‍, മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ്, രോഹന് കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്കറിയ, ഷറഫുദ്ദീന്, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.
ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന് ഗിരീഷ്, കൃഷ്ണദേവന്, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്മാന് ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

