Connect with us

kerala

ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി കർഷകമോർച്ച നേതാവ് പിടിയിൽ

ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Published

on

ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ. കർഷകമോർച്ച കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റും വിമുക്തഭടനുമായ കുറ്റൂർ തലയാർ ലതാ ഭവനിൽ സുരേഷ് കുമാറിനെയാണ് എക്സൈസ് സംഘം 17 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത്. തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ ജി പ്രസന്നന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

kerala

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.

Published

on

കോട്ടയം:  നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.

Continue Reading

kerala

കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം

വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)

വാര്‍ഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേല്‍ (UDF)

വാര്‍ഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)

Continue Reading

kerala

ബിജെപിയില്‍ നിന്നും വിമതരില്‍ നിന്നും സീറ്റ് പിടിച്ചു; കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം

കാഞ്ഞങ്ങാട്ട് ഇടതു സിറ്റിംഗ് സീറ്റില്‍ മിന്നുംജയം

Published

on

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കാസര്‍കോട് ജില്ലയിലെ നഗരസഭകളില്‍ യു.ഡി.എഫിന് നിര്‍ണായക മുന്നേറ്റം. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് ഒമ്പതു സീറ്റുകളില്‍ വിജയം ഉറപ്പിച്ചു.
വിജയിച്ചവര്‍: വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍.

വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ് അടുക്കത്ത്ബയല്‍ വിജയം നേടി. വിമതരുടെ കയ്യിലുണ്ടായിരുന്ന ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫറും തെരുവത്ത് വാര്‍ഡില്‍ റഹ്‌മാന്‍ തൊട്ടാന്‍ എന്നിവരും വിജയിച്ചു. ബാങ്കോട്, ഖാസിലൈന്‍, ചേരങ്കൈ ഈസ്റ്റ്, ബെദിര എന്നീ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ബിജെപിയുടെ കയ്യിലുണ്ടായിരുന്ന വിദ്യാനഗര്‍ വാര്‍ഡിലും യുഡി.എഫിലെ ആയിഷ ബിഎ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരി്ട്ടു. സിറ്റിംഗ് സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്.

Continue Reading

Trending