kerala
വാഹനം വില്ക്കുമ്പോള് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി
വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്
വാഹനം വില്‍ക്കുന്നവര്‍ക്കും വിറ്റവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം കൈമാറ്റം ചെയ്തിട്ടുള്ളതെങ്കില് ഭാവിയില്‍ നിയമ പ്രശ്നങ്ങളിലേക്കും മനസമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കമെന്നാണ് എം.വി.ഡിയുടെ മുന്നറിയിപ്പ്.
വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ ക്യാമറ എന്‍ഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിര്‍ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമേ വാഹനം കൈമാറ്റം ചെയ്യാവു എന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചു. ഇതിനായുള്ള ഏറ്റവും ലളിതമായ വഴികളും എം വി ഡി വിശദീകരിച്ചിട്ടുണ്ട്.
എംവിഡിയുടെ മുന്നറിയിപ്പ്:
ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്?എന്നാല്‍ അത് ഭാവിയില്‍ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം! വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്.
മേല്‍വിലാസം മാറ്റുന്ന സര്‍വീസ് ഇപ്പോള്‍ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആര് ടി ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത്, വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത് അപേക്ഷ തയ്യാറാക്കി നിലവിലുള്ള ഓഫീസില്‍ തന്നെ അപേക്ഷ നല്കിയാല് മതിയാകുന്നതാണ്. പേര് മാറിയതിനു ശേഷം ആര് സി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആര് ടി ഓഫീസില്‍ നിന്ന് അയച്ചു നല്‍കുന്നതാണ്.
ആധാര്‍ അധിഷ്ഠിത ഫേസ് ലെസ് സര്‍വീസ് ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത് എങ്കില്‍ നിലവിലുള്ള ഒറിജിനല്‍ ഡോക്യുമെന്റുകള്‍ ഞഠഛ ഓഫീസില്‍ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോള്‍ സാധ്യമാണ്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ ക്യാമറ എന്‍ഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിര്‍ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
kerala
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
kerala
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര് കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

