Connect with us

crime

മാറി നിന്നത് ഭാര്യയെ പേടിച്ച്; സ്വന്തം മരണവാര്‍ത്ത അറിയുന്നത് പത്രത്തിലൂടെ; ഫര്‍സാനയുടെ ഭര്‍ത്താവ് നൗഷാദ്

ജീവനില്‍ പേടിച്ചാണ് നാടുവിട്ട് പോയതെന്നും 2021 ല്‍ നാട്ടില്‍ നിന്ന് നേരെ തൊമ്മന്‍കുത്തിലേക്കാണ് വന്നതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് ഫര്‍സാന പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ അഫ്‌സാസാന മൊഴി നല്‍കിയതായി പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും നൗഷാദ്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നൗഷാദിനെ തൊടുപുഴ തൊമ്മന്‍കുത്ത് ഭാഗത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.

തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൗഷാദ്. ജീവനില്‍ പേടിച്ചാണ് നാടുവിട്ട് പോയതെന്നും 2021 ല്‍ നാട്ടില്‍ നിന്ന് നേരെ തൊമ്മന്‍കുത്തിലേക്കാണ് വന്നതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു.

ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴയില്‍ തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. തന്നെപ്പറ്റിയുള്ള വാര്‍ത്തകളൊന്നും ടിവിയില്‍ കണ്ടിട്ടില്ല. രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. അഫ്‌സാനയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരിക്കാം. ഭാര്യയുമായി ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

ഒന്നര വര്‍ഷം മുന്‍പു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ഇടങ്ങളില്‍ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴ തൊമ്മന്‍കുത്ത് റബര്‍ തോട്ടത്തില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്. അഫ്‌സാനയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കളും പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

Published

on

സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Continue Reading

crime

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്

രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

Published

on

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ്. രാഹുൽ വിദേശത്തേക്ക് കടന്നു എന്ന സംശയത്തെ തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്. രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

പന്തീരങ്കാവ് സ്ത്രീധനപീഡനക്കേസിൽ ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് ഒളിവിൽ ഉള്ള പ്രതി രാഹുൽ രം​ഗത്തെത്തിയിരുന്നു. നാട്ടിൽ നിൽക്കാത്തത് ഭീഷണിയുള്ളത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു. തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ജർമനിയിൽ ജോലി ചെയ്യുന്ന തനിക്കെന്തിനാണ് കാർ. തല്ലിയതിന് എന്ത് ശിക്ഷയും വാങ്ങാം. അതെവിടെ വന്ന് വേണമെങ്കിലും അംഗീകരിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവതിയുടെ കുടുംബം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇയാളുടെ വാദം.

പന്തീരങ്കാവ് പൊലീസിനെതിരെ വിമർശനം ഉയർന്നതൊടെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് കൈമാറിയിരുന്നു. രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു.

പ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങളുള്ളയാളാണെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, രാഹുൽ പൂഞ്ഞാർ സ്വദേശിയായ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി സഹോദരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ രാഹുലിന്റെ അമിത കെയറിങ് കാരണമാണ് വിവാഹം മുടങ്ങിയതെന്നും സഹോദരി പറഞ്ഞു.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending