Connect with us

News

ടി 20; ഇന്ത്യ- വെസ്റ്റന്‍ഡീസിനെ നേരിടും, മല്‍സരം രാത്രി 8 മണിക്ക്

രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

Published

on

പ്രോവിഡന്‍സ് (ഗുയാന): ആദ്യ ടി-20 യില്‍ നാല് റണ്‍സിന് തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് അഞ്ച് മല്‍സര പരമ്പരയില്‍ തിരികെ വരാനുള്ള ശ്രമത്തില്‍. രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

ആദ്യ മല്‍സരത്തില്‍ വിനയായത് ബാറ്റിംഗായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കേവലം 149 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഇന്ത്യക്ക് ആ സ്‌ക്കോര്‍ മറികടക്കാനായില്ല. കന്നി രാജ്യാന്തര ടി-20 മല്‍സരം കളിച്ച തിലക് വര്‍മ മാത്രമാണ് പൊരുതി കളിച്ചത്. ഹാര്‍ദിക്കും സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമൊന്നും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയില്ല. സിക്‌സര്‍ സ്വന്തമാക്കി തുടങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍ മാത്രം ആവശ്യമായിട്ടും വാലറ്റക്കാര്‍ക്ക് അവസരത്തിനൊത്തുയരാനായിരുന്നില്ല. ബാറ്റിംഗില്‍ ജാഗ്രതക്കൊപ്പം ആക്രമണവും സമ്മേളിക്കുമെന്നാണ് ഹാര്‍ദിക് വ്യക്തമാക്കുന്നത്. തരുബയിലായിരുന്നു ആദ്യ മല്‍സരം.

ഇന്ന് രണ്ടാം മല്‍സരം നടക്കുന്നത് ഗുയാന നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. പേസിനെ തുണക്കുന്നതാണ് ഇവിടെ സാഹചര്യങ്ങള്‍. സീനിയര്‍ സീമര്‍മാരില്ലാത്ത സാഹചര്യത്തില്‍ നായകന്‍ ഹാര്‍ദിക് തന്നെയാവും പുതിയ പന്തില്‍.

kerala

ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.

Published

on

കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം.

സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

india

ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.

Published

on

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.

മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.

മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. ‘ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.

ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.

സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.

Continue Reading

india

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി

സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Published

on

: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് അഭിനവ് പ്രകാശിനെ സംവാദത്തിന് നിയോഗിച്ച കാര്യം അറിയിച്ചത്.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്.

മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും ചേര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്‌.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഭാരതീയ ജനതാ പാര്‍ട്ടി യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്.
നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പിന്‍ഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ.

Continue Reading

Trending