Connect with us

EDUCATION

ഹയർസെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിച്ചു : വേക്കൻസി വിവിധ സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ 4 മണി വരെ

Published

on

അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി നാളെ [20-08-2023] വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.

വേക്കൻസികൾ

https://www.hscap.kerala.gov.in/vacancy.php പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

EDUCATION

ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ല; മലബാറില്‍ വീണ്ടും അവഗണനയുടെ അധ്യായന വര്‍ഷം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.

Published

on

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ലാതെ ഇത്തവണയും മലബാറിലെ വിദ്യാർത്ഥികൾ പെരുവഴിയിലാകും. അധിക ബാച്ചിന് പകരം അധിക സീറ്റുകൾ അനുവദിച്ചാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിൽ ഞെരുങ്ങി ഇരിക്കേണ്ടി വരും. പഠന നിലവാരത്തെയും അധ്യാപനത്തെയും ഇത് ബാധിക്കും.

ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾ കൊമേഴ്‌സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.

മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. തെക്കൻ ജില്ലകളിൽ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മലബാറിനോട് സർക്കാർ ഇത്തവണയും അവഗണന തുടരുന്നത്.

Continue Reading

Trending