Connect with us

kerala

വാക്ക് പാലിക്കാതെ സർക്കാർ ;ഓണത്തിന് മുമ്പ് മുഴുവൻ നെല്ലിന്റെ തുകയും നൽകുമെന്ന ഉറപ്പ് നടപ്പായില്ല

മന്ത്രിമാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു.

Published

on

ഓണത്തിന് മുമ്പ് മുഴുവൻ നെല്ലിന്റെ തുകയും നൽകുമെന്ന സർക്കാർ ഉറപ്പ് ഉറപ്പ് നടപ്പായില്ല.സംസ്ഥാനത്ത് 27,791 കർഷകർക്കാണ് ഇനിയും നെല്ലിന്റെ വില കിട്ടാനുള്ളത്. സംഭരണ തുകയുടെ 28 ശതമാനം മാത്രമാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്നത് . കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ പണം നൽകാനാവൂ എന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.കർഷകദിന പരിപാടികളിൽ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടിയും എംബി രാജേഷും ഓണം എത്തുന്നതിന് മുമ്പ് തന്നെ നെൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകുമെന്ന് പറഞ്ഞിരുന്നു.മന്ത്രിമാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു.

Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.

Continue Reading

kerala

പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീട്ടിലും പൊട്ടിയത്: കോണ്‍ഗ്രസ്

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published

on

ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്. പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ വടകരയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഗീയ പ്രചരണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസത്തിനകം യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

അതേസമയം കെ.എസ്. ഹരിഹരന്റെ വീടിന് ആക്രമിച്ച കണ്ടാലറിയുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹരിഹരന്റെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്‍ പ്രതികരിക്കുകയുണ്ടായി.

 

Continue Reading

GULF

ഹജ്ജ്: ആദ്യ കേരള സംഘം 21ന് പുറപ്പെടും

രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.

ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.

10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.

തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.

Continue Reading

Trending