Connect with us

kerala

പുതുപ്പള്ളി ഫലംസി.പി.എമ്മിൻ്റെ അധാർമിക രാഷ്ട്രീയത്തിനേറ്റ പ്രഹരം

ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്

Published

on

കെ.പി ജലീൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നിഷ്ക്കരണം വേട്ടയാടിയ കേരളത്തിലെ ഇടതുപക്ഷത്തിന് ഇതിലധികം വലിയ പ്രഹരം ലഭിക്കാനില്ല .സോളാർ കേസിന്റെ പേര് പറഞ്ഞു മുൻ മുഖ്യമന്ത്രിയെ തെരുവുകളോളം വേട്ടയാടുകയും കല്ലെറിയുകയും ചെയ്ത ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും അർഹിച്ചത് നേടിയിരിക്കുന്നു.

ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത് .ഒരു രാഷ്ട്രീയകക്ഷി എത്രകണ്ട് തരംതാഴാമോ എന്നതിന്റെ തെളിവായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കൊടും വേട്ടയാടൽ. ഒരു യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു ശാരീരികമായി പോലും ആക്രമിച്ച സിപിഎമ്മിന്റെ രീതി. സെക്രട്ടറിയേറ്റ് വളഞ്ഞും കല്ലെറിഞ്ഞും കേസുകൾ കൊടുത്തും ലൈംഗികമായി പോലും അപമാനിക്കും ചെയ്ത സിപിഎം പിന്നീട് ഇതുവരെയും അതിനു മാപ്പ് പറഞ്ഞിട്ടില്ല.

കണ്ണൂരിൽ പിണറായിയുടെ തട്ടകത്തിൽ വെച്ച് നെഞ്ചിനും തലയ്ക്കും ഏറ്റ കല്ലേറിനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അക്ഷോഭ്യനായി നേരിട്ടാണ് തൻറെ സേവനരംഗത്ത് നിറഞ്ഞുന്നത്. പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിൻറെ ആകെ വേദനയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കാടടച്ചുള്ള ആക്രമണം .എല്ലാത്തിനെയും സൗമനസ്യത്തോടെ, ചെറുപുഞ്ചിരിയോടെ നേരിട്ട വ്യക്തിത്വമായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം ‘കുഞ്ഞൂഞ്ഞ് ‘ . സിപിഎം നേതൃത്വം ഇതുവരെയും അദ്ദേഹത്തോട് മാപ്പ് പറഞ്ഞില്ലെന്ന് മാത്രമല്ല മരണത്തിനുശേഷം പോലും അദ്ദേഹത്തിൻറെ കുടുംബത്തെ അതി രൂക്ഷമായ രീതിയിൽ വേട്ടയാടി .സൈബർ സഖാക്കൾക്ക് ഇഷ്ടം പോലെ നികൃഷ്ടമായി വേട്ടയാടാൻ പരോക്ഷമായി അനുമതി കൊടുത്തു . മക്കളെ ഭത്സിക്കാത്ത വാക്കുകളില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സയെ പറ്റിയും ഭംഗ്യന്തരേണ ആരോപണങ്ങൾ തൊടുത്തുവിട്ടു.

ജീവിച്ചിരിക്കെ ഉമ്മൻചാണ്ടി ഇതിനൊക്കെ മറുപടി നൽകിയിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി സിപിഎം ,പിണറായിയുടെ ഭാഷയിൽ ‘ നികൃഷ്ട ജീവി’കളുടെ വേഷം കിട്ടുകയായിരുന്നു .ഭൂരിപക്ഷം 40,000 കടക്കുമ്പോൾ പുതുപ്പള്ളിയുടെ ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പാണ് ഇടതുമുന്നിക്കും പ്രത്യേകിച്ച് സിപിഎമ്മിനും. ഇതല്ലാതെ സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തെ നേരിടാൻ അവർക്ക് മറ്റ് ആയുധങ്ങൾ ഇല്ലായിരുന്നു .പിതാവിൻറെ 2011 ലെ 33 667 എന്ന ഭൂരിപക്ഷം പോലും മറികടന്നാണ് പുത്രൻ ചാണ്ടിയും ഉമ്മൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞുനിന്നത്.

ഇടതുപക്ഷത്തിന് തുറുപ്പുചീട്ടായിരുന്ന സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വികസനം എന്ന വിഷയം മറികടന്ന് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് പോയി .മന്ത്രി വി എൻ വാസവ ന് ആയിരുന്നു ഇടതുമുന്നണിയുടെ പ്രചാരണ ചുമതല .അദ്ദേഹത്തിനും പിണറായി മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്ക് സിപിഎം പാർട്ടിക്കും ഏറ്റ കനത്ത മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം .ഇത് ഉൾക്കൊണ്ട് മര്യാദയോടെ രാഷ്ട്രീയ പ്രവർത്തനം നടത്താനും ജനങ്ങളെ അവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് സേവിക്കാനും സിപിഎമ്മും ഇടതുമുന്നണിയും ഇനിയെങ്കിലും തയ്യാറാകുമോ എന്നാണ് കേരള ജനത ഈ നിമിഷത്തിൽ ഉറ്റു നോക്കുന്നത്.

സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രം അ ക്രമത്തിന്റെയും അധാർമികതയുടെയും അഴിമതിയുടെയും ചെളിക്കുണ്ടിലാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നവർക്ക് ഒരു അത്ഭുതവും കാണാൻ കഴിയില്ല .ചാണ്ടി ഉമ്മൻ എന്ന ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിൻ്റെ സകുടഞ്ഞുള്ള മുന്നേറ്റത്തിലൂടെ ഒരു നേതാവിനെ മാത്രമല്ല , യുഡിഎഫിന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്തായിരിക്കും ലഭിക്കുക എന്നതിന്റെ സൂചനകൂടിയാണ് പുതുപ്പള്ളി ഫലം .കേരളത്തിൻറെ ഫലമാണ് അത് .ഇന്ത്യയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയും.

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending