Connect with us

kerala

പിഎസ്‌സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.

Published

on

പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി രാജലക്ഷ്മി പൊലീസില്‍ കീഴടങ്ങി. കഴക്കൂട്ടം സ്‌റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചു സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ ആര്‍.രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫിസര്‍ എന്ന വ്യാജേനയെന്ന് കണ്ടെത്തിയിരുന്നു. അടൂര്‍ സ്വദേശിയായ രാജലക്ഷ്മി വാടകയ്‌ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയത്.

ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങള്‍ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്:

ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിയെ കാണിക്കുകയും ചെയ്തു. പിഎസ്‌സിയിലും പൊലീസ് ആസ്ഥാനത്തും ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങള്‍ മാറാന്‍ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തു.

ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ പകുതി തുക മതിയെന്നു പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്‌സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാര്‍ഥികളെ കാന്‍വാസ് ചെയ്തത്.

84 പേര്‍ അംഗങ്ങളായ വാട്‌സാപ് ഗ്രൂപ്പില്‍ 15 പേര്‍ പണം നല്‍കി. രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിയെടുത്ത പണം രാജലക്ഷ്മിയുടെ പക്കലുണ്ടെന്നാണു പൊലീസ് കരുതുന്നത്.

തട്ടിപ്പിനിരയായ പതിനഞ്ചോളം പേരില്‍ ഏഴ് പേര്‍ മാത്രമാണു പൊലീസിനു മൊഴി നല്‍കിയത്. പിഎസ്‌സി പരീക്ഷ എഴുതാതെ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു ഇവരുടെ മൊഴി.

ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മറ്റ് ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

EDUCATION

പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം

പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല.

Published

on

പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്‍ക്കാര്‍. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്‍ഥികള്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ തെക്കന്‍ കേരളത്തിലാണ്.

വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഇതില്‍ 231000 വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്‍ 25150 മാത്രമാണ് മലബാറിലുള്ളത്.

അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും .

Continue Reading

kerala

ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ടുപേര്‍ മരിച്ചു.കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബൈക്ക് യാത്രക്കാറാണ് മരിച്ചത്.

ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിനിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിയാണ്.നിര്‍ത്തിയിട്ട ബസ്സിലിടിച്ച് ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമാക്കിയത്.

 

Continue Reading

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

Trending