Connect with us

kerala

തട്ടം പരാമർശം സി.പി.എമ്മിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടി – കെ.സി വേണുഗോപാൽ

ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്​.

Published

on

തിരുവനന്തപുരം: മുസ്​ലിം പെൺകുട്ടികളുടെ തട്ടത്തിനെതിരെ സി.പി.എം നേതാവ്​ അഡ്വ.കെ അനിൽകുമാർ നടത്തിയ പരാർശം സി.പി.എമ്മിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടിയെന്ന്​ ​കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം കെ.സി വേണുഗോപാൽ.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി നിയമിക്കപ്പെട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കേരളത്തിലെ വിവിധ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം.

ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്​. ആൺ കുട്ടികളാണ്​ ഇപ്പോൾ കർണാടക ഭരിക്കുന്നത്​. തട്ടത്തിനെതിരായി അവർ അരുടെ അഭിപ്രായം തുറന്നുപറഞ്ഞു. പിന്നീട്​ ജനാഭിപ്രായം എതിരാണെന്ന്​ കണ്ടപ്പോൾ അതിനെ തള്ളിപ്പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിന്​ നേരെയുള്ള കടന്നാക്രമണമായിരുന്നു ശബരിമലയിലെ സ്ത്രി പ്രവേശം. അന്ന്​ മാർക്സിസ്റ്റ്​ പാർട്ടിയും സർക്കാറും ആദ്യം അതിനെ സ്​പോൺസർ ചെയ്തു. ജനവികാരം എതിരായപ്പോൾ പിന്നീട്​ അതിനെ തള്ളിപ്പറഞ്ഞു.

പാർട്ടി സംസ്ഥാന​ സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്​ ഇംഗ്ലണ്ടിൽ ക്രിസ്ത്യൻ പള്ളികളിൽ​ പ്രാർത്ഥനയില്ല. ആളില്ലാത്തതിനാൽ വിൽപനക്ക്​ വെച്ചിരിക്കുകയാണ്​ എന്നാണ്​. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത്​ സൗദി അറേബ്യയിൽ ബാങ്ക്​ വിളിക്ക്​ എതിരായി വലിയ പ്രശ്നങ്ങളുണ്ടെന്നാണ്​. ബാങ്കുവിളിക്കും ശബരിമലക്കും ​ക്രിസ്ത്യൻ പള്ളികൾക്കുമെതിരെ പറഞ്ഞത്​ ഒരു കാര്യം വ്യക്​തമാക്കുന്നു. അവരുടെ ഉള്ളിലുള്ളതാണ്​ പുറത്തുവരുന്നത്​.

കമ്യൂണിസ്റ്റ്​ പാർട്ടിയുടെ ഉള്ളിൽ വൈരുധ്യാത്​മക ഭൗതികവാദം എന്ന്​ പറയുന്ന ഈശ്വര നിഷേധവും വിശ്വാസത്തിന്​ എതിരായ നിലപാടുമാണുള്ളത്​. വോട്ടിന്​ വേണ്ടി അത്​ മറച്ചുപിടിക്കാനുള്ള ശ്രമിക്കുന്നുവെന്ന്​ മാത്രം. അത്​ എല്ലാകാലത്തും വിലപ്പോവില്ല. പറഞ്ഞകാര്യങ്ങളെല്ലാം സി.പി.എമ്മിന്​ പിൻവലിക്കേണ്ടത്​ വന്നത്​ അതിനാലാണ്​. സി.പി.എമ്മിന്‍റെ ഇരട്ടമുഖം അവസാനിപ്പിക്കണമെന്നും​ കെ.സി വേണുഗോപാൽ തുടർന്നു.

സി പി എമ്മിന്റേത് ഇലക്ഷന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മുഖം ആണ്. സി പി എം പാർട്ടിക്ക് സ്ഥിരമായൊരു നയമില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നു.സി പി എമ്മിന് തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു മുഖം, ഉള്ളിൽ മറ്റൊരു മുഖം.

ബിജെപിയും സിപിഎമ്മും ദളിതര്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കിയില്ല. ബിജെപിക്ക് എക്കാലവും ദളിത് വിരുദ്ധ നിലപാടാണുള്ളത് . സിപിഎം അതേപാതയിലാണ്.മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ് മാത്രം കിട്ടേണ്ട വ്യക്തിയായിരുന്നോ ആയിരുന്നോ, ഈ മേഖലയിൽ നിന്ന് വരുന്നവർക്ക് കൂടുതൽ വകുപ്പുകൾ നൽകാൻ സി പി എം തയ്യാറാകണം

കോണ്‍ഗ്രസ് ദളിത് -പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും പരിഗണനയും സംരക്ഷണവും നല്‍കിയ പ്രസ്ഥാനമാണ്. ഭരണഘടന തയ്യാറാക്കാനായി ബി ആർ അംബേദ്കറെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ, ഇന്ത്യൻ രാഷ്ട്രപതി തുടങ്ങി സുപ്രധാന പദവികളിൽ ദളിത് വിഭാഗങ്ങൾക്ക് കോൺഗ്രസ്അ ർഹമായ പരിഗണന നൽകി.
ബിജെപി ആകട്ടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന് അർഹമായ പരിഗണന നൽകിയില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള ബി ജെ പി യുടെ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.സംഘപരിവാർ അജണ്ട ഭരണഘടനക്ക് എതിരാണ്, സമത്വത്തിന് എതിരാണ്.

കൊടിക്കുന്നിൽ സുരേഷിനെ ആരും മുകളിൽ നിന്ന് താഴേക്ക് ലാൻഡ് ചെയ്യിപ്പിച്ചതല്ല. കഠിനാധ്വാനം കൊണ്ട് താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വളർന്ന് വന്ന നേതാവ്.എത്ര ഉയർച്ചയിൽ എത്തിയാലും വന്ന വഴി മറക്കുന്ന ആളല്ല കൊടിക്കുന്നിൽ സുരേഷ് .പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തിയ വ്യക്തിയാണ് കൊടിക്കുന്നിൽ സുരേ ഷെന്നും വേണുഗോപാൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പിയെ വാരിപ്പുണര്‍ന്ന് എസ്എഫ്‌ഐ; എ.ബി.വി.പി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

Published

on

കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി. പതിറ്റാണ്ടുകളായുള്ള കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ എബിവിപി മത്സരിക്കുന്നില്ല.

യു.ഡി.എസ്.എഫ് മുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട്. ഒരാഴ്ചയായി എ.ബി.വി.പിയുടെ പണി ഓവർടൈമിലെടുത്ത് വർഗ്ഗീയത വിളമ്പിയ എസ്.എഫ്.ഐ കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയിൽനിന്ന് കൂലി വാങ്ങുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

വിവാഹ വീട്ടില്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 6000 രൂപയും കവര്‍ന്നു

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി.

Published

on

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാദാപുരം പോലീസ് അനേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. 50,000 രൂപയും 10 പവന്‍ സ്വര്‍ണവുമാണ് അലമാരയില്‍ സൂക്ഷിച്ചത്.

Continue Reading

kerala

‘130 ആം ഭരണഘടനാ ഭേദഗതി ജനാതിപത്യത്തിനു നേരെയുള്ള വധഭീഷണി’: യൂത്ത് ലീഗ്

Published

on

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ അവതരിപ്പിച്ച 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്‌ അഡ്വ: സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചു വർഷമോ അതിലധികമൊ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ അവ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടാണ്.

കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക.ബി ജെ പി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബി.ജെ,പിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്. ജനാധിപത്യത്തിൻ്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബി ജെ പി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. അത്തരം ജനകീയ സമരങ്ങളോടൊപ്പം ശക്തമായ നിലയുറപ്പിക്കാനും യുവാക്കളെ അണിനിരത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

Continue Reading

Trending