News
കരയുദ്ധത്തിന്റെ സൂചനയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയില്‍ നിന്നും 11 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാറണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം. മിന്നലാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും വിട്ടയച്ചാലല്ലാതെ ഗസ്സയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രാഈലിന്റെ ഭീഷണി. അതേസമയം ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിച്ചാലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അവസാന പവര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിലച്ചതോടെ ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്യാമ്പുകളില്‍ നരകയാതനയിലാണ് കുട്ടികളും വൃദ്ധരും അടങ്ങുന്ന അനേകം മനുഷ്യര്‍. മുറിവേറ്റവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആശുപത്രികള്‍. മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ആശയ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കൂട്ടപ്പാലയത്തിനു പോലും സാധ്യതകളില്ലാത്ത വിധം അതിര്‍ത്തികള്‍ കൊട്ടിയടച്ച് നടത്തുന്ന ഇസ്രാഈലിന്റെ ക്രൂരമായ ബോംബുവര്‍ഷം ഗസ്സയെ എത്തിച്ചിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ദുരന്തത്തിലേക്കാണെന്ന് യു.എന്‍ ഏജന്‍സികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും വിട്ടുവീഴ്ചക്ക് ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഹമാസ് പോരാളികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രാഈല്‍ നടത്തുന്നത് ഗസ്സയെ ഒന്നാകെ ചുട്ടെരിക്കുന്ന നടപടിയാണ്.
ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1417 ആയി ഉയര്‍ന്നു. 6268 പേര്‍ക്ക് പരിക്കേറ്റതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. 447 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 248 സ്ത്രീകളും കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടെയും കണക്ക്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേരാണ് ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 180 പേര്‍ക്ക് പരിക്കേറ്റു. 3,38,000 ഫലസ്തീനികള്‍ ഇതുവരെ അഭയാര്‍ത്ഥികളാക്കെപ്പെട്ടതായാണ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ഡബ്ല്യു.ആര്‍.എ നല്‍കുന്ന വിവരം. ഏഴിലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അര ഡസനിലധികം ആരോഗ്യ പ്രവര്‍ത്തകരും 11 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും അഞ്ച് റെഡ്ക്രോസ് വളണ്ടിയര്‍മാരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറതിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം ഇന്നലെ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഉടനീളം ഇന്നലെ ഫലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രാഈല്‍ വ്യോമമാര്‍ഗം വിതറിയിരുന്നു. അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്ന മണ്ണില്‍ വീടുവിട്ട് എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികളുടെ ചോദ്യം. ആശുപത്രികള്‍ക്കു നേരെയും ആംബുലന്‍സുകള്‍ക്കുനേരെയും ഇന്നലെ ഇസ്രാഈല്‍ ആക്രമണമുണ്ടായി. ലെബനാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും സിറിയയിലെ ഡമസ്‌കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ആക്രമണം നടത്തി.
വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും കടലിലൂടെയും ഗസ്സയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടലിലാണ് ഇസ്രാഈല്‍. മൂന്നര ലക്ഷം വരുന്ന ഇസ്രാഈലി സൈനികരാണ് ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതു സമയത്തും കരയാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനം. ഇതിനിടെ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. സമ്പൂര്‍ണ ഉപരോധത്തിലുള്ള ഗസ്സയിലേക്ക് എങ്ങനെ സഹായം എത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. സന്നദ്ധ സഹായങ്ങള്‍ വ്യോമമാര്‍ഗം സിനായ് ഉപദ്വീപിലെ അല്‍ അരിഷ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഈജിപ്ത് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് പുറംലോകവുമായുള്ള ഏക ബന്ധമാണ് സിനായ് ഉപദ്വീപിലേക്ക് കടക്കുന്ന റഫ ബോര്‍ഡര്‍. എന്നാല്‍ റഫ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷം തുടരുന്നതിനാല്‍ ഇതുവഴിയും സഹായമെത്തിക്കല്‍ പ്രതിസന്ധിയിലാണ്. ഇതിനായി താല്‍ക്കാലിക വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
kerala
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
Cricket2 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala2 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
india2 days ago
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്