hospital
കോഴിക്കോട്ട് അപൂർവ ഇനം മലമ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം
മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഫാൾസിപാരം, വൈവാക്സ് എന്നീ ഇനങ്ങളിൽ പെട്ട മലേറിയയാണു സാധാരണയായി ഇവിടെ കണ്ടുവരാറുള്ളത്. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
കുന്നമംഗലം സ്വദേശിയായ യുവാവു ജോലി ആവശ്യത്തിനു നേരത്തേ മുംബൈയിൽ പോയിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലാണു ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.
hospital
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
വൈദ്യുതി പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.
hospital
ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്കി.

ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Health
മഞ്ചേരിയില്‍ എംപോക്സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.

മഞ്ചേരിയിൽ മങ്കി പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍