Connect with us

Video Stories

ഇടം, വലം, വായു

Published

on

തേര്‍ഡ് ഐ -കമാല്‍ വരദൂര്‍

ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു. എല്‍ക്ലാസിക്കോക്ക് തൊട്ട് മുമ്പെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇരുപാദ മല്‍സരങ്ങളില്‍ ഹാട്രിക് ഉള്‍പ്പടെ ഇതേ താരം അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. പക്ഷേ ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ ക്രൂശിക്കപ്പെട്ടു. ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്രമാത്രം കുരിശിലേറ്റപ്പെടുന്ന മറ്റൊരു താരമുണ്ടാവില്ല-ലോക ഫുട്‌ബോളില്‍ ഗോള്‍ എന്ന പദത്തിന്റെ പര്യായമായി റൊണാള്‍ഡോ മാറുകയാണ്. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം നടത്തുന്ന ഗോള്‍വേട്ട ആ താരത്തിന്റെ മാനസിക കരുത്തിനുള്ള തെളിവാണ്. മെസിയും റൊണാള്‍ഡോയും തമ്മിലുള്ള മാറ്റം ഇതാണ്. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം റൊണാള്‍ഡോയെ ബാധിക്കാറില്ലെങ്കില്‍ മെസിയെ അത് കാര്യമായി ബാധിക്കാറുണ്ട്. വലം കാലിലും ഇടം കാലിലും വായുവിലും റൊണാള്‍ഡോയുടെ ഗോളുകള്‍ പിറക്കുന്നു. എല്‍ക്ലാസിക്കോയിലെ മെസിയുടെ പ്രകടനത്തെ ലോകം വാഴ്ത്തിയപ്പോള്‍ താന്‍ പിറകിലാവരുത് എന്ന് വ്യക്തമായ തീരുമാനത്തിലായിരിക്കാം ഒരു പക്ഷേ ഇന്നലെ റൊണാള്‍ഡോ കളിച്ചത്. സമ്മര്‍ദ്ദമെന്നത് കളിയിലെ പതിവ് ഭാഷയാണ്. എല്ലാ മല്‍സരങ്ങളും സമ്മര്‍ദ്ദത്തിന്റേതാണ്. റയലിനെ പോലെ ഒരു ടീം കളിക്കുമ്പോള്‍ ജയമെന്നത് നിര്‍ബന്ധഘടകമാണ്. സൂപ്പര്‍ താരങ്ങളെല്ലാം ഗോളടിക്കാന്‍ ബാധ്യസ്ഥരും. ഈ ബാധ്യത വലിയ സമ്മര്‍ദ്ദമായി മാറുമ്പോഴും റൊണാള്‍ഡോ ഗോളുകള്‍ അടിച്ച് കൂട്ടുന്നു എന്നതാണ് ആ താരത്തിലെ സവിശേഷത. ആ ഗോളുകള്‍ നോക്കു-അവസരവാദങ്ങളുടെ ഏറ്റവും മികച്ച ഗോള്‍ രൂപാന്തരങ്ങള്‍. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ഹാട്രിക്കാണ് താരത്തിന്റെ സമ്പാദ്യം. പത്താം മിനുട്ടില്‍ ആദ്യ ഗോള്‍. പിന്നെ അവസാന സമയങ്ങളില്‍ രണ്ട് ഗോളുകള്‍-യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബദ്ധവൈരികളായ പ്രതിയോഗികളെ നേരിടുമ്പോള്‍ ഹാട്രിക് സ്വന്തമാക്കാന്‍ കഴിയുകയെന്നത് ചെറിയ നേട്ടമല്ല. 400 ഗോളുകളാണ് ഇപ്പോള്‍ യൂറോപ്പിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ ഗോളുകള്‍ പരിശോധിച്ചാലറിയാം എത്രമാത്രം കഠിനാദ്ധ്വാനം അതിലുണ്ട് എന്നത്. ബാര്‍സ കളിക്കുമ്പോള്‍ മെസിക്കും നെയ്മറിനും സുവാരസിനുമെല്ലാം മധ്യനിരയില്‍ നിന്ന് പാസുകള്‍ യഥേഷ്ടം ലഭിക്കും. ആ പാസുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതാണ് സ്‌ട്രൈക്കര്‍മാരുടെ ജോലിയെങ്കില്‍ ആ മധ്യനിരാ കരുത്ത് റയലിനില്ല. മധ്യത്തിലേക്ക് വന്ന് പന്ത്് വാങ്ങി മുന്നേറുന്ന റൊണാള്‍ഡോയാണ് പലപ്പോഴും ടീമിന്റെ രക്ഷകനായി മാറാറുളളത്. ഇന്നലെ തന്നെ കരീം ബെന്‍സേമ ഉള്‍പ്പെടെ ഗോള്‍വേട്ടക്കാര്‍ പലരുമുണ്ടായിട്ടും റൊണാള്‍ഡോക്ക് ഹാട്രിക് നേടാനാവുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തിലും പന്തിനും ഗോളിനും വേണ്ടിയുമുള്ള കഠിനശ്രമത്തിലുമാണ്.
എല്‍ക്ലാസിക്കോയില്‍ ബാര്‍സക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ പേരില്‍ തന്റെ ഡിഫന്‍ഡര്‍മാരായ മാര്‍സിലോയെയും കര്‍വാലോയെയും റൊണാള്‍ഡോ ചീത്ത വിളിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം മൈതാനത്ത് അവസാന സെക്കന്‍ഡില്‍ പരാജയപ്പെടുമ്പോഴുളള നിരാശയായിരുന്നു സൂപ്പര്‍ താരത്തിനെ പ്രകോപിപ്പിച്ചത്. മൈതാനത്ത് ഏത് സമയത്തും ഗോള്‍ സ്വന്തമാക്കാന്‍ കൊതിയോടെ നില്‍ക്കുന്ന റൊണാള്‍ഡോക്ക് ടീം നല്‍കുന്ന പിന്തുണയും ചെറുതല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് പൂര്‍ത്തിയിക്കാന്‍ മാര്‍സിലോ നല്‍കിയ ആ പാസ്-അത് റയല്‍ മാഡ്രിഡ് എന്ന ടിമിന്റെ സംഘബലമാണ്. ബയേണ്‍ മ്യുണിച്ചിനെതിരെ മാര്‍സിലോക്ക് എളുപ്പത്തില്‍ ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കിന് വേണ്ടി പന്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് കൈമാറിയ മാര്‍സിലോയെ പോലുള്ളവരെ കളി അറിയുന്നവര്‍ മറക്കില്ല. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ് മുതല്‍ കാര്‍വജാലും നാച്ചോയും റാമോസും വരാനെയും മാര്‍സിലോയും ടോണി ക്രൂസും കാസിമിറോയും ലുക്കാ മോദ്രിച്ചും ഇസ്‌ക്കോയും അസുന്‍സിയോയും ബെന്‍സേമയുമെല്ലാം പിന്തുണക്കുമ്പോഴാണ് റൊണാള്‍ഡോയിലെ സ്‌ട്രൈക്കര്‍ അപകടകാരിയാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending