Connect with us

kerala

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്

കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്.

Published

on

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്. കാസര്‍കോട് കുമ്പളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്യേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല’ എന്നാണ് ട്വീറ്റില്‍ പറയുന്നത്.

കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ് ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്ന എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. യഥാര്‍ഥത്തില്‍, കുമ്പളയിലെ ഒരു കോളേജിലെ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു വിഡിയോ. ഇതില്‍ ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാര്‍ഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തില്‍ യാതൊരു വര്‍ഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരളത്തിന്റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്. ഇതാണ് ഇന്ത്യ മുന്നണിയും കോണ്‍ഗ്രസും സി.പി.എമ്മും രാജ്യമാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനിലിന്റെ പരിഹാസം. ഹമാസിന്റെ നടപടികളെ കോണ്‍ഗ്രസും സി.പി.എമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്.ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ കേരളം മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാവുകയാണെന്നും അനില്‍ ആന്റണി പറയുന്നു.

എന്നാല്‍, കുമ്പളയിലെ സംഭവത്തിന്റെ യാഥാര്‍ഥ്യം സമൂഹമാധ്യമങ്ങള്‍ തുറന്നുകാട്ടിയതോടെ അനില്‍ ആന്റണി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ അനില്‍ ആന്റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്‌സില്‍ തുറന്നുകാട്ടിയിരുന്നു. മലയാളിയായിരുന്നിട്ട് പോലും യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നുണ പ്രചരിപ്പിക്കുകയാണ് അനില്‍ ആന്റണിയെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി ഡിജിറ്റല്‍ ജിഹാദി ഫാക്ട് ചെക്കര്‍’ എന്നാണ് സുബൈറിനെ അനില്‍ ആന്റണി വിശേഷിപ്പിച്ചത.്

 

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending