Connect with us

kerala

ഇന്ത്യയില്‍ അതിവേഗം വളരുന്ന പത്ത് നഗരങ്ങളില്‍ കൊച്ചിയും തിരുവനന്തപുരവും

രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു.

Published

on

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. പതിനേഴ് ടയര്‍ 2 നഗരങ്ങളില്‍ നിന്ന് തയാറാക്കിയ പത്ത് നഗരങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉള്‍പ്പെട്ടത്. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ക്രെഡായ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സേവനദാതാവായ കുഷ്മന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രണ്ട് നഗരങ്ങള്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് കണ്ടെത്തലുള്ളത്. റിപ്പോര്‍ട്ട് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.

ജയ്പൂര്‍, സൂറത്, കോയമ്പത്തൂര്‍, വിശാഖപട്ടണം, ഇന്‍ഡോര്‍, നാഗ്പൂര്‍, ലക്‌നൗ, ഭുവനേശ്വര്‍ തുടങ്ങിയ മഹാനഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്. സ്വതന്ത്ര വീടുകള്‍ എന്ന കാഴ്ചപ്പാടില്‍ നിന്ന് മികച്ച അപ്പാര്‍ട്‌മെന്റുകള്‍ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. മെട്രോപൊളിറ്റന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നഗരങ്ങളില്‍ പ്രീമിയം റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. പോപ്പുലേഷന്‍ സൈസ് ഇന്‍ഡക്‌സ്, ഈസ് ഓഫ് ലിവിങ് സ്‌കോര്‍, രാജ്യാന്തര എയര്‍ പാസഞ്ചര്‍ ഇന്‍ഡക്‌സ്, മെട്രോ ഡെവലപ്‌മെന്റ് ഇന്ഡക്‌സ്, ഹൗസ് െ്രെപസ് ഇന്‍ഡക്‌സ്, ജി ഡി പി പെര്‍ ക്യാപിറ്റ ഇന്‍ഡക്‌സ് തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാമങ്കരിയില്‍ പ്രസിഡന്റിനെതിരെ സി.പി.എം അംഗങ്ങളുടെ അവിശ്വാസ പ്രമേയം; രാജിവച്ച് പ്രസിഡന്റ്

സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു

Published

on

ആലപ്പുഴ: സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു.25 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു.സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

22 വോട്ടിനാണു രാജേന്ദ്ര കുമാര്‍ കഴിഞ്ഞ തവണ ജയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാര്‍ പറയുന്നത്. സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.

Continue Reading

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

Trending