Connect with us

kerala

സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; 5 വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്.

Published

on

അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5) യാണ് കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ചത്.

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

സഹപാഠികളായ കുട്ടികള്‍ ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു സഹപാഠിയുടെ അമ്മയുടെ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.

kerala

യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..

Published

on

രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്‍പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്‍ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.

മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്‍കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

Continue Reading

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 200 രൂപ വര്‍ധിച്ചു

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 11,910 രൂപയായി. പവന് 200 രൂപയുടെ വര്‍ധനയെത്തിയതോടെ പുതിയ വില 95,280 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായപ്പോള്‍, 14 കാരറ്റിന്റെ വില 61,040 രൂപയായി ഉയര്‍ന്നു.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.18 ശതമാനം വര്‍ധനയോടെ ട്രോയ് ഔണ്‍സിന് 4,209 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുവരുന്ന നിര്‍ണായക കണക്കുകളും യു.എസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വായ്പനയവുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. ഇവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുള്ള ഘടകങ്ങള്‍.

ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതോടൊപ്പം, ആര്‍ബിഐ ഇന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വായ്പനയിലും ആഭ്യന്തര സ്വര്‍ണവിലയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

Trending